വാഷിങ്ടൺ:ഓൺലൈൻ സെൻസർഷിപ്പ് തടയുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചതിന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ സെന്‍റർ ഫോർ ഡെമോക്രസി ആൻഡ് ടെക്‌നോളജി(സിഡിടി) കേസ് ഫയൽ ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തികളുടെ സംസാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതായി കാണിച്ചാണ് ട്രംപ് ഉത്തരവിൽ ഒപ്പിട്ടത്. എന്നാൽ ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെയും വ്യക്തികളുടെയും സംഭാഷണം ഭരണഘടനാപരമായി സംരക്ഷിക്കുന്ന ഒന്നാം ഭേദഗതി ലംഘിക്കുന്നുവെന്ന് സിഡിടി അഭിപ്രായപ്പെട്ടു.
ഓൺലൈൻ സെൻസർഷിപ്പ് തടയാൻ ഉത്തരവ്; ട്രംപിനെതിരെ കേസ് - ട്രംപിനെതിരെ കേസ്
ട്രംപിന്‍റെ ഉത്തരവ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെയും വ്യക്തികളുടെയും സംഭാഷണം ഭരണഘടനാപരമായി സംരക്ഷിക്കുന്ന ഒന്നാം ഭേദഗതിയുടെ ലംഘനമാണെന്ന് സെന്‍റർ ഫോർ ഡെമോക്രസി ആൻഡ് ടെക്‌നോളജി.
യുഎസ് പ്രസിഡന്‍റ്
സോഷ്യൽ മീഡിയ സേവനങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക, വോട്ടർമാരെ അടിച്ചമർത്തുക, ഓൺലൈൻ ആക്രമണങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കായാണ് എക്സിക്യൂട്ടീവ് ഉത്തരവ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഡിജിറ്റൽ റൈറ്റ്സ് ഗ്രൂപ്പ് പറഞ്ഞു.