വാഷിംഗ്‌ടൺ: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ട് തള്ളി യുഎസ് സംയുക്ത സൈനിക മേധാവി ജോൺ ഹൈറ്റൻ. കിം ജോങ് ഉന്‍ രാജ്യത്തെ സായുധ സേനയുടെ പൂർണ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, കിം ജോങ്ങിന്‍റെ ആരോഗ്യസ്ഥിതി വഷളാവുകയാണെന്ന തരത്തിൽ യാതൊരു വിവരങ്ങളും തനിക്ക് ലഭിച്ചിട്ടില്ലെന്നും അതിനാൽ തന്നെ അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നതായും ഹൈറ്റൻ കൂട്ടിച്ചേർത്തു.
കിം ജോങ് ഉന്‍ സായുധ സേനയുടെ കീഴിൽ സുരക്ഷിതനെന്ന് റിപ്പോർട്ടുകൾ - അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്
കിം ജോങ്ങിന്‍റെ ആരോഗ്യസ്ഥിതി വഷളാവുകയാണെന്ന തരത്തിൽ യാതൊരു വിവരങ്ങളും തനിക്ക് ലഭിച്ചിട്ടില്ലെന്നും അതിനാൽ തന്നെ അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് സംയുക്ത സൈനിക മേധാവി പറഞ്ഞു
![കിം ജോങ് ഉന്‍ സായുധ സേനയുടെ കീഴിൽ സുരക്ഷിതനെന്ന് റിപ്പോർട്ടുകൾ Kim Jong-un North Korea government US government US-North Korea relations Kim Jong-un in control of armed forces Kim Jong-un reported illness കിം ജോങ് ഉന്‍ കിം ജോങ് ഉന്‍ സായുധ സേനയുടെ കീഴൽ സുരക്ഷിതൻ യുഎസ് സംയുക്ത സൈനിക മേധാവി ജോൺ ഹൈറ്റൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് John Hyten](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6905386-852-6905386-1587624396983.jpg)
അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സിഎന്‍എൻ ആണ് നേതാവ് കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന തരത്തിൽ വാര്‍ത്ത പുറത്ത് വിട്ടത്. കിം ജോങ് ഉന്നിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന വാർത്ത വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം എപ്പോഴും ആരോഗ്യവാനായി ഇരിക്കുവാൻ ആഗ്രഹിക്കുന്നതായും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഈ വിഷയത്ത കുറിച്ച് സംസാരിക്കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്‌തത്. ഏപ്രില്‍ 11നാണ് കിം ജോങ് ഉന്‍ അവസാനമായി മാധ്യമങ്ങളെ കാണുന്നത്.