സോള്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് ശസ്ത്രക്രിയ നടത്തിയതായി വിശ്വസിക്കുന്നില്ലെന്ന് ദക്ഷിണ കൊറിയന്‍ നേതാവ് പറഞ്ഞു. യോൺഹാപ്പ് വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. കിമ്മിന്‍റെ ശസ്ത്രക്രിയയെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
കിം ജോങ് ഉന്നിന് ശസ്ത്രക്രിയ നടത്തിയതായി കരുതുന്നില്ലെന്ന് ദക്ഷിണ കൊറിയ - ശത്രക്രിയ
കിമ്മിന്‍റെ ശസ്‌ത്രക്രിയ വാര്‍ത്ത തെറ്റാണെന്ന് നേരത്തെ കിമ്മിന്‍റെ ഓഫീസ് വ്യക്തമാക്കിയിരുന്നു
![കിം ജോങ് ഉന്നിന് ശസ്ത്രക്രിയ നടത്തിയതായി കരുതുന്നില്ലെന്ന് ദക്ഷിണ കൊറിയ kim surgey south korea kim surgery reports declined kim not had surgery kim surgery never happened കിം ജോങ് ഉന്‍ ഉത്തര കൊറിയ ദക്ഷിണ കൊറിയ ശത്രക്രിയ ഡൊണാള്‍ഡ് ട്രംപ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7042261-468-7042261-1588496469650.jpg)
കിം ജോങ് ഉന്നിന് ശസ്ത്രക്രിയ നടത്തിയതായി വിശ്യസിക്കുന്നില്ല: ദക്ഷിണ കൊറിയ
എന്നാല്‍ അദ്ദേഹത്തിന്‍റെ നടത്തത്തിലൊ പെരുമാറ്റത്തിലൊ ശസ്ത്രക്രിയ നടന്നതിന്‍റെ സൂചനകള്‍ ഇല്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. വര്‍ത്ത ശരിയല്ലെന്ന് നേരത്തെ കിമ്മിന്‍റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. പ്യോങ്‌യാങിന് സമീപം വളം ഫാക്ടറി ഉദ്ഘാടനത്തിനാണ് 20 ദിവസത്തിന് ശേഷം കിം പരസ്യമായി പ്രത്യക്ഷപ്പെട്ടത്. ഇതോടെ നിലനിന്ന അഭ്യൂഹങ്ങള്‍ അവസാനിച്ചു. കിം സുഖമായി തരിച്ച് വന്നതില്‍ സന്തോഷമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.