കേരളം

kerala

ETV Bharat / international

ജി-7 ഉച്ചകോടിക്കിടെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും; കശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്യും - Kashmir issue

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും മോദിയുമായും ഫോണില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തെന്നും, മധ്യസ്ഥതക്ക് തയ്യാറെന്നും ട്രംപ്

Kashmir to figure prominently as Modi, Trump to meet

By

Published : Aug 26, 2019, 1:07 PM IST

ജി-7 ഉച്ചകോടിക്കിടെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും; കശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്യും

ബിയാറിറ്റ്സ്(ഫ്രാന്‍സ്):ഫ്രാന്‍സില്‍ ഇന്നു നടക്കുന്ന ജി-7 ഉച്ചക്കോടിയില്‍ യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്ക് തയ്യാറാണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച. 'കശ്മീരിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഗുരുതരമാണ്, ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും ഒരുമിച്ച് നിര്‍ത്താന്‍ പറ്റുമോ എന്ന് തനിക്ക് ഇപ്പോള്‍ പറയാന്‍ സാധിക്കുകയില്ലെന്നും ഓഗസ്റ്റ് 21ന് വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും മോദിയുമായും ഫോണില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇരുവരും തന്‍റെ നല്ല സുഹൃത്തുക്കളാണ്. കശ്മീര്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന ഉഭയകക്ഷി പ്രശ്നമാണ്, ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു.

ABOUT THE AUTHOR

...view details