വാഷിങ്‌ടൺ: അമേരിക്കയിലെ ആഭ്യന്തര വെല്ലുവിളികൾ അതിജീവിക്കാൻ തയ്യാറെന്ന് നിയുക്ത അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. അമേരിക്ക നേരിടുന്ന വെല്ലുവിളികളുടെയും ഭീഷണികളും മനസിലാക്കി കഴിഞ്ഞു. കൊവിഡ് വ്യാപനം നിയന്ത്രിക്കുക, സമ്പദ്‌വ്യവസ്ഥ ഉയർത്തുക, തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നിവ വലിയ വെല്ലുവിളികളാണ്. ഇവയ്ക്ക് മുന്‍തൂക്കം നല്‍കിയാകും പ്രവർത്തിക്കുക. ഒപ്പം അന്താരാഷ്ട്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ശ്രമിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.
ആഭ്യന്തര വെല്ലുവിളികളെ അതിജീവിക്കാൻ തയ്യാറെന്ന് കമല ഹാരിസ് - വാഷിങ്‌ടൺ
കൊവിഡ് വ്യാപനം നിയന്ത്രിക്കുക, സമ്പദ്‌വ്യവസ്ഥ ഉയർത്തുക, തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നിവ വലിയ വെല്ലുവിളികളാണെന്ന് നിയുക്ത അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്
ജോ ബൈഡൻ തന്‍റെ സുരക്ഷാ, വിദേശ നയ സംഘത്തിലെ അംഗങ്ങളെ പ്രഖ്യാപിച്ചുകഴിഞ്ഞു. നിയുക്ത പ്രസിഡന്‍റ് എന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടതെന്താണെന്ന് അദ്ദേഹത്തിന് അറിയാമെന്നും ഹാരിസ് കൂട്ടിച്ചേർത്തു. ആന്‍റണി ബ്ലിങ്കൻ സ്റ്റേറ്റ് സെക്രട്ടറിയും അവിൽ ഹെയ്ൻസ് ദേശീയ ഇന്‍റലിജൻസ് ഡയറക്‌ടർ ആയിരിക്കും. ലിൻഡ തോമസ് ഐക്യരാഷ്‌ട്രസഭയിലെ യുഎസ് അംബാസിഡറാവും. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായി ജേക്ക് സള്ളിവൻ, ആഭ്യന്തര സെക്രട്ടറിയായി അലജാൻഡ്രോ മയോർകാസ് എന്നിവരും ചുമതല വഹിക്കും. ദേശീയ ഇന്‍റലിജൻസ് ഡയറക്‌ടർ പദവി ഏറ്റെടുക്കുന്ന ആദ്യ വനിതയായി ഹെയ്ൻസ് മാറും. മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി കാലാവസ്ഥ നയതന്ത്ര പ്രതിനിധിയായിരിക്കും.