വാഷിങ്‌ടണ്‍: അമേരിക്കൻ വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസിനെ സ്ഥാനാർഥിയാക്കിയ ജോ ബൈഡന്‍റെ തീരുമാനം അതിശയകരമാണെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നേരത്തെ കമല ഹാരിസ്, ബൈഡന് മോശക്കാരിയും അനാദരവ് കാണിക്കുന്നവരുമായിരുന്നു. കമലാ ഹാരിസ് ജോ ബൈഡനെ വംശീയവാദിയെന്ന് വിളിക്കുകയും മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തതായും ട്രംപ് പറഞ്ഞു.
കമല ഹാരിസ് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി: തീരുമാനം അതിശയകരമെന്ന് ട്രംപ് - ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
നേരത്തെ കമല ഹാരിസ്, ബൈഡന് മോശക്കാരിയും അനാദരവ് കാണിക്കുന്നവരുമായിരുന്നു. കമലാ ഹാരിസ് ജോ ബൈഡനെ വംശീയവാദിയെന്ന് വിളിക്കുകയും മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തതായും ട്രംപ് ആരോപിച്ചു.
ട്രംപ്
ബൈഡൻ- ഹാരിസ് ടിക്കറ്റിനെ ആക്രമിക്കുന്ന വീഡിയോ ചൊവ്വാഴ്ച ട്രംപ് ട്വീറ്റ് ചെയ്യുകയും വ്യാജ എന്ന് മുദ്രകുത്തുകയും ചെയ്തു. വോട്ടർമാർ ഹാരിസിനെ നിരസിച്ചു. ജനങ്ങൾ കമലയെ തിരിച്ചറിഞ്ഞു. സമർത്ഥമായി ഒരു വ്യാജ വ്യക്തിത്വത്തെ കണ്ടു. പക്ഷേ ജോ ബൈഡൻ അത്ര മിടുക്കനല്ല. ജോയും കമലയും ഒരുമിക്കുന്നത് അമേരിക്കയ്ക്ക് തെറ്റാണെന്നും വിഡീയോയിൽ പറയുന്നു.
ഇന്ത്യൻ വംശജയായ കമല ഹാരിസിനെ തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ബൈഡൻ തെരഞ്ഞെടുത്തിരുന്നു.
Last Updated : Aug 12, 2020, 10:08 AM IST