വാഷിംഗ്ടൺ: അക്കാഡമിക് ജീവിതത്തിൽ നിന്നും വിരമിച്ച 80 തികഞ്ഞ ബാലചന്ദ്രൻ ഗോപാലന് ഈ ജന്മദിനം മറക്കാൻ കഴിയാത്ത ഒന്നാണ്. കൊവിഡ് മാഹാമാരിയിൽ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ ബാലചന്ദ്രൻ ഗോപാലന് ലഭിക്കേണ്ട ജന്മദിന ആശംസകൾ ഫോൺ കോളുകളിൽ ഒതുങ്ങുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പട്ട കോൾ എത്തിയത് അമേരിക്കയിലെ വാഷിംഗ്ടണ്ണിൽ നിന്നാണ്. കൊവിഡല്ലെങ്കിൽ കുടുംബത്തോടൊപ്പം ആഘോഷിക്കേണ്ട ജന്മദിനം ഡൽഹിയിലെ വീട്ടിലിരുന്ന് സൂം കോളിലൂടെ സംസാരിക്കവെ തന്‍റെ മരുമകളായ ലോക പ്രശ്ത വനിത ആശംസകളുമായി ആ സൂം കോളിൽ പങ്കു ചേർന്നു. അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസാണ് തന്‍റെ അമ്മാവന് ജന്മദിനാശംസകളുമായി എത്തിയത്. കമല ഹാരിസിനോടും ഭർത്താവ് ഡഗ് എംഹോഫിനോടും സംസാരിച്ചത് ബാലചന്ദ്രൻ ഗോപാലൻ ഓർത്തെടുത്തു. ഇരുവരോടുമായി കുറച്ച് നേരം നീണ്ടുനിന്ന സംഭാഷണത്തിനൊടുവിൽ വാഷിംഗ്ടണ്ണിലുള്ള തന്‍റെ മകളെ തന്നായി പരിപാലിക്കാമെന്ന് ഉറപ്പ് നൽകിയാണ് കമലയും ഭർത്താവും സംഭാഷണം അവസാനിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Also read: ഹോളി ആശംസിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്