കേരളം

kerala

ETV Bharat / international

ഇന്ത്യ അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന്‍റെ ഇര: കമല ഹാരിസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദര്‍ശന വേളയില്‍ കമലാഹാരിസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാന്‍ തീവ്രവാദ സംഘടനകള്‍ക്ക് സഹായം നല്‍കുന്നതായും കമല ഹാരിസ് അംഗീകരിച്ചു.

അതിര്‍ത്തി കടന്നുള്ള തീവ്രവാദം  നരേന്ദ്ര മോദി  കമലാ ഹാരിസ്  പാക്കിസ്ഥാന്‍ തീവ്രവാദം  പ്രധാനമന്ത്രി അമേരിക്കയില്‍  Kamala Harris  Pakistan  India  terror groups
തീവ്രവാദികള്‍ക്ക് സഹായം, പാക്കിസ്ഥാനെ സുക്ഷമമായി നിരീക്ഷിക്കണമെന്ന് കമലാ ഹാരിസ് അംഗീകരിച്ചു: എംഇഎ

By

Published : Sep 24, 2021, 8:31 AM IST

വാഷിങ്ടണ്‍: പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമലാഹാരിസ്. ഇന്ത്യ നാളുകളായി അതിര്‍ത്തികടന്നുള്ള തീവ്രവാദത്തിന്‍റെ ഇരയാണെന്നും അവര്‍ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദര്‍ശന വേളയില്‍ കമലാഹാരിസുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. പാകിസ്ഥാന്‍ തീവ്രവാദ സംഘടനകള്‍ക്ക് സഹായം നല്‍കുന്നതായും കമല ഹാരിസ് അംഗീകരിച്ചു.

ഇത്തരം കാര്യങ്ങളില്‍ ഉടന്‍ നടപടി എടുക്കണമെന്നും പാക്സ്ഥാന്‍ വിദേശകാര്യ വക്താവിനോട് ഹാരിസ് ആവശ്യപ്പെട്ടുവെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. തീവ്രവാദ സംഘടകള്‍ക്ക് സഹായം നല്‍കുന്ന വിഷയത്തില്‍ പാകിസ്ഥാനെ സുക്ഷമമായി നിരീക്ഷിക്കണമെന്ന കാര്യവും ഹാരിസ് ശരിവച്ചിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകള്‍ ഇന്ത്യക്കൊപ്പം അമേരിക്കയേയും ലക്ഷ്യം വെക്കുന്നുണ്ട്. അതിനാല്‍ തന്നെ തീവ്രവാദ സംഘടകള്‍ക്കെതിരെ പാകിസ്ഥാന്‍ നടപടി ശക്തമാക്കണമെന്നാണ് ഹാരിസ് ആവശ്യപ്പെട്ടത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ മോദി ഇന്നലെ കമല ഹാരിസുമായി അതിര്‍ത്തി കടന്നുള്ള തീവ്രവാദം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

കൂടുതല്‍ വായനക്ക്: കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകം ആത്മഹത്യ ചെയ്‌തവരെയും മരണപ്പട്ടികയില്‍ ഉൾപ്പെടുത്തും

ABOUT THE AUTHOR

...view details