കേരളം

kerala

ETV Bharat / international

20 മില്യൺ കൊവിഡ്‌ വാക്‌സിനുകൾ നൽകുമെന്ന്‌ ജോൺസൺ & ജോൺസൺ

ഒറ്റ ഡോസ്‌ മാത്രം നൽകിയാൽ മതി എന്നതാണ്‌ ജോൺസൺ & ജോൺസൺ വാക്‌സിനെ വ്യത്യസ്‌തമാക്കുന്നത്

20 മില്യൺ കൊവിഡ്‌ വാക്‌സിനുകൾ  ജോൺസൺ & ജോൺസൺ  international news  അന്താരാഷ്‌ട്ര വാർത്ത  സിംഗിൾ ഡോസ്‌ കൊവിഡ്‌ വാക്‌സിനുകൾ  Johnson & Johnson  20M US doses
20 മില്യൺ കൊവിഡ്‌ വാക്‌സിനുകൾ നൽകുമെന്ന്‌ ജോൺസൺ & ജോൺസൺ

By

Published : Feb 23, 2021, 6:54 AM IST

വാഷിങ്‌ടൺ: മാർച്ച് അവസാനത്തോടെ 20 മില്യൺ സിംഗിൾ ഡോസ്‌ കൊവിഡ്‌ വാക്‌സിനുകൾ നൽകാൻ കഴിയുമെന്ന് പ്രമുഖ മരുന്ന്‌ നിർമാണ കമ്പനി ജോൺസൺ & ജോൺസൺ. ജൂൺ അവസാനത്തോടെ യുഎസിന് 100 ദശലക്ഷം വാക്സിൻ ഡോസുകൾ നൽകാനുള്ള ശേഷി കമ്പനിക്കുണ്ടാകുമെന്നും കമ്പനി അധികൃതർ അറിയിച്ചു. അമേരിക്കയിൽ നിലവിലുള്ള മൊഡേണ, ഫൈസർ കൊവിഡ്‌ വാക്‌സിനുകളേക്കാൾ ഫലപ്രാപ്‌തി കുറവാണെങ്കിലും ഒറ്റ ഡോസ്‌ മാത്രം നൽകിയാൽ മതി എന്നതാണ്‌ ജോൺസൺ & ജോൺസൺ വാക്‌സിനെ വ്യത്യസ്‌തമാക്കുന്നത്‌. അമേരിക്കയിൽ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ്‌ സിംഗിൾ ഡോസ്‌ കൊവിഡ്‌ വാക്‌സിൻ.

ABOUT THE AUTHOR

...view details