കേരളം

kerala

ETV Bharat / international

വിതരണത്തിനായൊരുങ്ങി ജോൺസൺ ആൻഡ് ജോൺസന്‍റെ കൊവിഡ് വാക്‌സിൻ - Johnson & Johnson

ജൂൺ അവസാനത്തോടെ 100 ദശലക്ഷം ഡോസുകളും വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ജോൺസൺ ആൻഡ് ജോൺസൺ  ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിൻ  കൊവിഡ് വാക്‌സിൻ  കൊവിഡ്  US  Johnson & Johnson covid vaccine  Johnson & Johnson  covid vaccine
വിതരണത്തിനായൊരുങ്ങി ജോൺസൺ ആൻഡ് ജോൺസന്‍റെ കൊവിഡ് വാക്‌സിൻ

By

Published : Mar 1, 2021, 8:03 AM IST

വാഷിംഗ്‌ടൺ: വിതരണത്തിനായൊരുങ്ങുകയാണ് ജോൺസൺ ആൻഡ് ജോൺസന്‍റെ കൊവിഡ് വാക്‌സിൻ. ഞായറാഴ്‌ച രാത്രിയോടെ ഏകദേശം നാല് ദശലക്ഷത്തോളം ഡോസുകളുടെ കയറ്റുമതി ആരംഭിച്ചതായി വൈറ്റ്‌ഹൗസ് അറിയിച്ചു. . അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചതോടെയാണ് കയറ്റുമതി ആരംഭിച്ചത്.

മാർച്ച് അവസാനത്തോടെ 16 ദശലക്ഷം ഡോസുകളും ജൂൺ അവസാനത്തോടെ 100 ദശലക്ഷം ഡോസുകളും വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഒരു ഡോസിൽ നിന്ന് തന്നെ മികച്ച പ്രതിരോധ ശേഷി നൽകുമെന്നതാണ് ഈ വാക്‌സിന്‍റെ പ്രത്യേകത. വാക്‌സിൻ ഉടൻ തന്നെ വിതരണം ആരംഭിക്കുമെന്നും എല്ലാ അമേരിക്കക്കാരും വാക്‌സിൻ സ്വീകരിക്കണമെന്നും വൈറ്റ്‌ഹൗസ് അറിയിച്ചു.

ABOUT THE AUTHOR

...view details