വാഷിംഗ്ടൺ: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ചൈന, മിഡിൽ ഈസ്റ്റ്, റഷ്യ, സഹേൽ തുടങ്ങിയ രാജ്യങ്ങളുമായുള്ള വിദേശ നയത്തിൽ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഇരുവരും സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. നാറ്റോ വഴി യൂറോപ്യൻ യൂണിയനുമായുള്ള അമേരിക്കയുടെ പങ്കാളിത്തം ഊട്ടി ഉറപ്പിക്കാന്‍ താൻ പ്രതിജ്ഞാബദ്ധനാണെന്നും ബൈഡൻ ഇമ്മാനുവൽ മാക്രോണിനെ അറിയിച്ചു.
ഇമ്മാനുവൽ മാക്രോണുമായി ഫോണിൽ സംസാരിച്ച് ജോ ബൈഡൻ
കാലാവസ്ഥാ വ്യതിയാനം, കൊവിഡ്, ആഗോള സാമ്പത്തിക വ്യവസ്ഥ വീണ്ടെടുക്കൽ തുടങ്ങിയ നിരവധി കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഇമ്മാനുവൽ മാക്രോണുമായി ഫോണിൽ സംസാരിച്ച് ജോ ബൈഡൻ
കാലാവസ്ഥാ വ്യതിയാനം, കൊവിഡ്, ആഗോള സാമ്പത്തിക വ്യവസ്ഥ വീണ്ടെടുക്കൽ തുടങ്ങിയ പൊതു വെല്ലുവിളികളെ നേരിടാൻ ബഹുരാഷ്ട്ര സംഘടനകളുമായി പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചതായി വൈറ്റ് ഹൗസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് യുഎസ് പ്രസിഡന്‍റായി ജോ ബെെഡനും വെെസ് പ്രസിഡന്‍റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്തത്. അമേരിക്കയുടെ 46-ാം പ്രസിഡന്‍റായാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡൻ അധികാരത്തിൽ വന്നത്.