വാഷിങ്ടൺ:അമേരിക്കയിൽ കൊവിഡിനെ കൈകാര്യം ചെയ്‌ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിലപാടുകൾക്കെതിരെ വിമർശനവുമായി മുൻ യുഎസ് വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍ രംഗത്തെത്തി. മഹാമാരികളെ മുന്നിൽക്കണ്ട് കൊണ്ട് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഒബാമയും താനും ചേർന്ന് വൈറ്റ് ഹൗസിൽ ഓഫീസ് സ്ഥാപിച്ചിരുന്നു. എന്നാൽ ട്രംപ് പ്രസിഡന്‍റായതിന് ശേഷം അത് ഒഴിവാക്കുകയായിരുന്നുവെന്നും എല്ലാ ദിവസവും നമ്മൾ അതിനുള്ള വിലയാണ് നൽകുന്നതെന്നും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി കൂടിയായ ബൈഡന്‍ ട്വിറ്ററിൽ കുറിച്ചു.
ഡൊണാള്‍ഡ് ട്രംപ് കൊവിഡ് കൈകാര്യം ചെയ്‌ത രീതിയെ വിമർശിച്ച് ജോ ബൈഡന്‍
ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകൾ പ്രകാരം അമേരിക്കയിൽ 57,00,487 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1,76,774 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തിട്ടുണ്ട്
ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകൾ പ്രകാരം അമേരിക്കയിൽ 57,00,487 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1,76,774 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തിട്ടുണ്ട്. അമേരിക്കയിലെ കൊവിഡ് വ്യാപനം തടയാനായി ശാസ്ത്രജ്ഞർ ലോക്ക് ഡൗൺ ശുപാർശ ചെയ്‌താൽ താൻ ആ തീരുമാനമാകും സ്വീകരിക്കുകയെന്ന് കഴിഞ്ഞ ദിവസം ബൈഡൻ അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിലും ബിസിനസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും തുറക്കണമെന്ന ട്രംപിന്‍റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.