വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കയുടെ പ്രസിഡന്‍റായി ജോ ബൈഡനും വൈസ് പ്രസിഡന്‍റായി കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്‍റാണ് ജോ ബൈഡൻ. വൈസ് പ്രസിഡന്‍റാകുന്ന ആദ്യ ഏഷ്യൻ വംശജയാണ് കമല.
യുഎസിൽ പുതുയുഗപ്പിറവി; ജോ ബൈഡനും കമല ഹാരിസും അധികാരമേറ്റു - ജോ ബൈഡൻ
കമലാ ഹാരിസ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്‌തത്. മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സത്യ പ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല.
കമലാ ഹാരിസ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്‌തത്. ലാറ്റിനോ വംശജയായ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടൊമേയർ കമലയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബട്‌സ് ആണ് ജോ ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സത്യ പ്രതിജ്ഞച്ചടങ്ങിൽ പങ്കെടുത്തില്ല. അദ്ദേഹം ഫ്ലോറിഡ പാം ബീച്ചിലുള്ള സ്വന്തം ക്ലബ്ബിലേക്ക് പോയെന്നാണ് വിവരം. മുൻ പ്രസിഡന്‍റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്‍റൻ എന്നിവർ കുടുംബസമേതം ചടങ്ങിനെത്തി. 1000 അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.