വാഷിങ്‌ടണ്‍ :റഷ്യൻ വിമാനങ്ങൾക്ക് അമേരിക്കന്‍ വ്യോമപാതയില്‍ ഉപരോധമേര്‍പ്പെടുത്തി പ്രസിഡന്‍റ് ജോ ബൈഡൻ. സഖ്യരാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യു.എസ് ഭരണകൂടത്തിന്‍റെ സമാനമനീക്കം. യുക്രൈനില്‍ സൈനിക നടപടി തുടരുന്ന പശ്ചാത്തലത്തില്‍ റഷ്യയെ ഒറ്റപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് വിലക്കെന്നും ബൈഡന്‍ പറഞ്ഞു.
റഷ്യയെ കൂടുതൽ ഒറ്റപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ ഞെരുക്കാനും എല്ലാ റഷ്യൻ വിമാനങ്ങള്‍ക്കും അമേരിക്കൻ വ്യോമപാത നിഷേധിച്ചുകൊണ്ട് സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കി. ചൊവ്വാഴ്‌ച നടന്ന സ്‌റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തെ തുടര്‍ന്ന് റഷ്യന്‍ റൂബിളിന് മൂല്യത്തിന്‍റെ 30 ശതമാനവും റഷ്യൻ ഓഹരി വിപണിയ്‌ക്ക് മൂല്യത്തിന്‍റെ 40 ശതമാനവുമാണ് നഷ്‌ടമായത്. നിലവില്‍ അവര്‍ വ്യാപാരം നിർത്തിവച്ചിരിക്കുകയാണ്.