ഫ്ലോറിഡയിൽ യേശുക്രിസ്തുവിന്‍റെ പ്രതിമ തകർത്തു - 45/64 characters ഫ്ലോറിഡയിൽ യേശുക്രിസ്തുവിന്‍റെ പ്രതിമ തകർത്തു
പ്രതിമയുടെ ശിരസ് ഛേദിച്ച നിലയിലാണ് കണ്ടെത്തിയത്

ഫ്ലോറിഡ
മിയാമി:സൗത്ത് ഫ്ലോറിഡ പള്ളി മുറ്റത്തെ യേശുക്രിസ്തുവിന്‍റെ പ്രതിമ തകർത്ത നിലയിൽ. പ്രതിമയുടെ ശിരസ് ഛേദിച്ച നിലയിലാണ് കണ്ടെത്തിയത്. വെസ്റ്റ് കെൻഡലിലെ ഗുഡ് ഷെപ്പേർഡ് കത്തോലിക്കാ പള്ളിയിൽ ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തിൻ മിയാമി-ഡേഡ് പോലീസും ആഭ്യന്തര സുരക്ഷാ വകുപ്പും അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പള്ളി അധികൃതർ പറയുന്നത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും അധികൃതർ പൊലീസിന് കൈമാറി.