കേരളം

kerala

ETV Bharat / international

ജെഫ് ബെസോസും സംഘവും ഇന്ന് ബഹിരാകാശത്തേക്ക് - ജെഫ് ബെസോസ്

ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ടെക്‌സസില്‍ നിന്നാണ് ബ്ലൂ ഒറിജിൻ കമ്പനിയുടെ വാഹനത്തില്‍ സംഘം ബഹിരാകാശത്തേക്ക് പറന്നുയരുക.

jef bezos space trip today  jef bezos latest news  space trip news  സ്‌പേസ് ട്രിപ്പ്  ജെഫ് ബെസോസ്  ബഹിരാകാശ യാത്ര
ജെഫ് ബെസോസ്

By

Published : Jul 20, 2021, 7:46 AM IST

വാഷിങ്‌ടണ്‍ :ബഹിരാകാശ വിനോദ സഞ്ചാരത്തിൽ പുതിയ ചിരിത്രം സൃഷ്‌ടിക്കാൻ ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസും സംഘവും ഇന്ന് യാത്ര തിരിക്കും. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ടെക്‌സസില്‍ നിന്നാണ് ബ്ലൂ ഒറിജിൻ കമ്പനിയുടെ വാഹനത്തില്‍ സംഘം ബഹിരാകാശത്തേക്ക് പറന്നുയരുക. 11മിനുട്ട് ദൈർഘ്യമുള്ള യാത്രയാണിത്.

ജെഫ് ബെസോസിനൊപ്പം അദ്ദേഹത്തിന്‍റെ സഹോദരൻ മാർക്ക് ബെസോസ്, 82കാരിയായ വാലി ഫങ്കിനും, 18 കാരനായ വിദ്യാർഥി ഒലിവർ ഡെയ്‌മാൻ എന്നിവരാണ് സംഘത്തിലുണ്ടാകുക.ഇതോടെ സ്വന്തം കമ്പനിയുടെ റോക്കറ്റിൽ ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടാമത്തെ വ്യക്തിയാകും ജെഫ്. വെർജിൻ ഗാലക്‌ടിക്ക് കമ്പനി സ്ഥാപകനായ റിച്ചാർഡ് ബ്രാൻസനാണ് ആദ്യമായി ഇത്തരത്തിൽ പര്യടനം നടത്തിയത്.

വിർജിൻ ഗാലക്റ്റികിടിക്കിന്‍റേത് പോലെ തന്നെ ബ്ലൂ ഒറിജിൻ യാത്രക്കാരുമായുള്ള ആദ്യ വിക്ഷേപണമാണിത്. ആമസോണ്‍ സിഇഒ സ്ഥാനം ഒഴിഞ്ഞ ജെഫ് ബെസോസ് 2000ലാണ് ബ്ലൂ ഒറിജിൻ സ്ഥാപിച്ചത്.

also read:ബ്ലൂ ഒറിജിൻ യാത്രക്കായി ഒരുങ്ങുന്നു; ചരിത്രം കുറിക്കാൻ ജെഫ് ബെസോസ്

ABOUT THE AUTHOR

...view details