ന്യഡല്‍ഹി: ഇന്ത്യയുടെ പുതിയ പൗരത്വ നിയമം അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിഷത്തില്‍ അന്താരാഷ്‌ട്ര തലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും വിദേശകാര്യ വക്‌താവ് രവീഷ് കുമാര്‍ അറിയിച്ചു.
പൗരത്വ ഭേദഗതി നിയമം അമേരിക്കയില്‍ അവതരിപ്പിച്ച് ഇന്ത്യ - പൗരത്വ ഭേദഗതി നിയമം
പുതിയ നിയമത്തിന്‍റെ എല്ലാ വശങ്ങളും അമേരിക്കന്‍ പാര്‍ലമെന്‍റ് അംഗങ്ങളുമായി നടത്തിയ കൂടികാഴ്‌ചയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്‌തമാക്കി.
പൗരത്വ ഭേദഗതി നിയമം അമേരിക്കയില്‍ അവതരിപ്പിച്ച് ഇന്ത്യ
അമേരിക്കന്‍ പാര്‍ലമെന്‍റില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ അതിര്‍ത്തികളിലെ പാകിസ്ഥാന്‍റെ കടന്നുകയറ്റം സംബന്ധിച്ച വിഷയങ്ങളില്‍ ഇന്ത്യ നിലപാട് വ്യക്‌തമാക്കിയതായും, മേഖലയിലെ അവസ്ഥ അമേരിക്കയെ ബോധിപ്പിച്ചതായും വിദേശ കാര്യ വക്‌താവ് അറിയിച്ചു. അതേസമയം ബംഗ്ലാദേശ് മന്ത്രിമാര്‍ ഇന്ത്യാ സന്ദര്‍ശനത്തില്‍ നിന്ന് പിന്‍മാറിയതിനെ പൗരത്വ നിയമ ഭേദഗതിയുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും രവീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.