അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ജയില്‍ ശിക്ഷ; ഇപ്പോള്‍ പുലിറ്റ്സര്‍ പുരസ്കാരം - journalist
റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.
റോഹിങ്ക്യന്‍ വംശജര്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് മ്യാന്‍മറില്‍ ജയില്‍ ശിക്ഷ ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് പുലിറ്റ്സര്‍ പുരസ്കാരം. റോയിറ്റേഴ്സിന്‍റെ വാ ലോണ്‍, ക്യോ സോവോ എന്നിവരാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിക്ക് അര്‍ഹരായത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ മ്യാന്‍മര്‍ യങ്കൂണ്‍ കോടതി ഇവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നു. മ്യാന്‍മറിലെ റാഖിനില്‍ പട്ടാളവും പൊലീസും ചേര്‍ന്ന് 10 റോഹിങ്ക്യന്‍ വംശജരെ വധിച്ചതും സുരക്ഷാസേന നടത്തുന്ന അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ 2017 ഡിസംബര്‍ 12 നാണ് വാ ലോണും, ക്യോ സാവോയും അറസ്റ്റ് ചെയ്യപ്പെടുന്നത്. എന്നാല്‍ രാജ്യത്തിന്‍റെ രഹസ്യവിവരങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മ്യാന്‍മര്‍ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശിക്ഷ വിധിക്കുകയായിരുന്നു. മാധ്യമപ്രവർത്തകർ ജയിൽ ശിക്ഷ അനുഭവിച്ച് 491 ദിവസം പിന്നിടുമ്പോഴാണ് പുലിസ്റ്റർ പുരസ്കാരത്തിന് അർഹരാകുന്നത്.