വാഷിങ്‌ടൺ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ യുഎസിലെ നാല് സൈനിക വിമാനങ്ങൾ ഇന്ത്യയിലേക്ക് വൈദ്യസഹായം എത്തിച്ചത് വീരോചിതമായ പ്രവൃത്തിയെന്ന് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ. നാല് വിമാനങ്ങളിലായി ഒരു മില്ല്യൺ റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ, 545 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, 1,600,300 എൻ 95 മാസ്കുകൾ, 457 ഓക്‌സിജൻ സിലിണ്ടറുകൾ, 440 റെഗുലേറ്ററുകൾ, 220 പൾസ് ഓക്‌സിമീറ്ററുകൾ, ഒരു ഡിപ്ലോയബിൾ ഓക്‌സിജൻ കോൺസെൻട്രേഷൻ സിസ്‌റ്റം എന്നിവയാണ് ഉണ്ടായിരുന്നത്.
കൂടാതെ ജൂലൈ നാലിനകം പത്ത് ശതമാനം അസ്ട്രാസെനെക്ക വാക്‌സിനുകൾ ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കുമെന്നാണ് യുഎസ് പ്രധാനമന്ത്രി ജോ ബൈഡൻ അറിയിച്ചിരിക്കുന്നത്. അസ്ട്രാസെനെക്ക വാക്‌സിൻ ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ടെങ്കിലും യുഎസിൽ ഉപയോഗിക്കുന്നതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
കൂടുതൽ വായനയ്‌ക്ക്:കാെവിഡ് വ്യാപനം; ഇന്ത്യയെ യുഎസ് സഹായിക്കുന്നുണ്ടെന്ന് ജോ ബൈഡൻ