വാഷിങ്ടണ്‍ ഡിസി: വടക്കൻ സിറിയയിൽ കുർദിഷ് സേനക്കെതിരായ ആക്രമണം താത്ക്കാലികമായി നിർത്താമെന്ന തുർക്കിയുടെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പരിഷ്കാരത്തിന്‍റെ മഹത്തായ ദിനമെന്ന് തീരുമാനത്തെ പ്രശംസിച്ച് ട്രംപ് ട്വീറ്റ് ചെയ്തത്. വർഷങ്ങളായി ലോക രാജ്യങ്ങൾ ഇതിനായി ശ്രമിക്കുകയാണെന്നും നിരവധി പേരുടെ ജീവനുകൾ സംരക്ഷിക്കാൻ ഈ തീരുമാനത്തിന് സാധിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഡൊണാള്‍ഡ് ട്രംപിന്‍റെ ട്വീറ്റിന് തുർക്കി പ്രസിസന്‍റ് റെസെപ് തയ്യിപ് എർദോഗന്‍ ട്വിറ്ററില്‍ മറുപടി നല്‍കി. തീവ്രവാദത്തിനെതിരായ യോജിച്ച പ്രവർത്തനത്തിലൂടെ നിരവധി ജനങ്ങളെയാണ് രക്ഷിക്കാന്‍ കഴിഞ്ഞതെന്നായിരുന്നു റെസെപ് തയ്യിപ് എർദോഗന്‍ മറുപടി നല്‍കിയത്. മേഖലയില്‍ ശാന്തിയും സമാധാനവും നിലനിർത്താന്‍ കൂട്ടായ പ്രവർത്തനം കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.