ന്യുഡല്‍ഹി : ഇസ്രേയിലി സ്‌പൈവെയറായ പെഗാസസ് എന്ന സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച് വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതില്‍ ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടത്തായി വാട്‌സാപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതില്‍ ഉൾപ്പെട്ടതായാണ് വെളിപ്പെടുത്തലുകൾ. എന്‍എസ്ഒ എന്ന സൈബര്‍ ഇന്‍റലിജന്‍സ് സ്ഥാപനം നിര്‍മ്മിച്ച ചാര സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചാണ് 1400 പേരുടെ വാട്‌സാപ്പ് അക്കൗണ്ടുകളില്‍ നിന്നും വിവരങ്ങൾ ചോര്‍ത്തപ്പെട്ടത്.
വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടതില്‍ ഇന്ത്യക്കാരുടെയും അക്കൗണ്ടുകൾ - journalists were targeted
എന്‍എസ്ഒ എന്ന സൈബര്‍ ഇന്‍റലിജന്‍സ് സ്ഥാപനം നിര്‍മ്മിച്ച ചാര സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചാണ് 1400 പേരുടെ വാട്‌സാപ്പ് അക്കൗണ്ടുകളില്‍ നിന്നും വിവരങ്ങൾ ചോര്‍ത്തപ്പെട്ടത്
![വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടതില്‍ ഇന്ത്യക്കാരുടെയും അക്കൗണ്ടുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4921258-381-4921258-1572524274946.jpg)
വിവരങ്ങൾ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഐടി മന്ത്രാലയം വാട്‌സാപ്പിനോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാട്‌സാപ്പിനോട് വിശദീകരണം തേടിയതായി കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. കൂടാതെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായിരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്നത് സംബന്ധിച്ചും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളുടെ വിവരങ്ങൾ വാട്‌സാപ്പ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. ലോകമെങ്ങും വാട്‌സാപ്പിന് 1.5 ബില്യൺ ഉപഭോക്താക്കളുണ്ട്. ഇതില്‍ 400 മില്യണ്‍ ഇന്ത്യന്‍ ഉപഭോക്താക്കളാണ്. അക്കൗണ്ടുകൾ ഹാക്ക് ചെയ്‌തതുമായി ബന്ധപ്പെട്ട് വാട്‌സാപ്പ് അധികൃതര്‍ എന്‍എസ്ഒ സ്ഥാപനത്തിനെതിരെ കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.