വാഷിങ്‌ടൺ: അഫ്‌ഗാനിസ്ഥാനിൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) രണ്ട് ആക്രമണങ്ങൾ നടത്തിയതായി അഫ്‌ഗാനിലെ യുഎസ് പ്രത്യേക പ്രതിനിധി സൽമയി ഖലീൽസാദ്. 50 ഓളം സാധാരണക്കാര്‍ രണ്ട് ആക്രമണങ്ങളിലുമായി കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഒരു ആശുപത്രിയിക്ക് നേരെയും ശവസംസ്‌കാരം നടക്കുന്നിടത്തുമാണ് ഐഎസ് ഭീകരാക്രമണം നടത്തിയത്. അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള സമാധാന കരാറിനെ ഐ.എസ് എതിർക്കുകയാണെന്നും ഖലീൽസാദ് പറഞ്ഞു.
അഫ്‌ഗാനിസ്ഥാനിൽ തുടര്‍ ആക്രമണങ്ങൾ നടത്തി ഇസ്ലാമിക് സ്റ്റേറ്റ് - തുടര്‍ ആക്രമണങ്ങൾ
കാബൂളിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേരും കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ ശവസംസ്കാര ചടങ്ങിനിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 32 പേരും കൊല്ലപ്പെട്ടു.
കാബൂളിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ ശവസംസ്കാര ചടങ്ങിനിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 32 പേർ കൊല്ലപ്പെടുകയും 103 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. .
അതേസമയം അഫ്ഗാൻ പ്രസിഡന്‍റ് മുഹമ്മദ് അഷ്‌റഫ് ഘാനി ദേശീയ സുരക്ഷാ സേനയോട് സജീവമായ പ്രതിരോധ നിലപാട് അവസാനിപ്പിക്കാനും താലിബാൻ ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾക്ക് നേരെ ആക്രമണം പുനരാരംഭിക്കാനും ഉത്തരവിട്ടു. ഫെബ്രുവരി 29ന് ഖത്തറിൽ വെച്ച് താലിബാനും യുഎസും സമാധാന കരാറില്‍ ഒപ്പിട്ട ശേഷവും അഫ്‌ഗാനിസ്ഥാനില്‍ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. താലിബാന്‍റെ 5,000 തടവുകാരെ മാര്‍ച്ച് 10ന് അകം വിട്ടയക്കാം എന്ന വ്യവസ്ഥയില്‍ മാറ്റമുണ്ടായതോടെ കരാര്‍ പ്രതിസന്ധിയിലായി.