വാഷിങ്ടൺ: മൂന്ന് സ്ഥലങ്ങളിൽ നിന്ന് 16 ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ യുഎസ് വ്യോമ താവളങ്ങൾക്ക് നേരെ വിക്ഷേപിച്ചതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്‌പർ. 11 എണ്ണം അയ്ൻ അൽ അസാദ് വ്യോമതാവളത്തിലാണ് പതിച്ചത്. മറ്റൊന്ന് എർബിലിലെ താവളത്തിൽ പതിച്ച് ടാക്സി പാതകൾ, പാർക്കിംഗ് സ്ഥലങ്ങൾ, ഹെലികോപ്റ്റർ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തിയെന്ന് യുഎസ് ജോയിൻ്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ മാർക്ക് മില്ലിയെ ഉദ്ദരിച്ച് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ വിക്ഷേപിച്ചത് 16 ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളെന്ന് മാർക്ക് എസ്‌പർ - യുഎസ് പ്രതിരോധ സെക്രട്ടറി
മൂന്ന് സ്ഥലങ്ങളിൽ നിന്നായി 16 ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്‌പർ പറഞ്ഞു.
യുഎസ് വ്യോമതാവള ആക്രമണം; 16 ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി
ഇറാഖിലെ രണ്ട് വ്യോമ താവളങ്ങളിലെ ഉദ്യോഗസ്ഥരെയും സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ വിക്ഷേപിച്ചതെന്നും മില്ലി പറഞ്ഞു. യുഎസ് സേനയുടെ മികച്ച പ്രതിരോധ സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ നാശനഷ്ടങ്ങള്‍ കുറക്കാനായെന്നും അദ്ദേഹം അറിയിച്ചു.