ഖാർകിവ്: യുക്രൈനിലെ ഖാർകിവില്‍ റഷ്യന്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍ കര്‍ണാടക ഹവേരി ജില്ലയിലെ ചളഗേരി സ്വദേശി നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ (21 വയസ്) കൊല്ലപ്പെട്ടു. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. ഇന്ന് രാവിലെയാണ് സംഭവം. കടയില്‍ സാധനം വാങ്ങാൻ നില്‍ക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഇക്കാര്യം സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
യുക്രൈനില്‍ റഷ്യൻ ഷെല്‍ ആക്രമണത്തില്‍ ഇന്ത്യൻ വിദ്യാര്‍ഥി കൊല്ലപ്പെട്ടു Also Read: യുക്രൈന്‍ സൈനിക താവളം തകര്‍ത്ത് റഷ്യ ; 70ലേറെ സൈനികര്‍ കൊല്ലപ്പെട്ടു
ഖാർകിവിലും മറ്റ് സംഘർഷ മേഖലകളിലുമുള്ള ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി രാജ്യത്ത് എത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവീന്‍റെ പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് യുക്രൈനിയൻ സൈനികരും റഷ്യൻ സൈന്യവും തമ്മിലുള്ള പോരാട്ടം ഖാർകിവ് നഗരത്തില്‍ കനക്കുകയാണ്. ഖാർകിവിലെ സ്ഥിതിഗതികൾ വഷളാകുന്നത് ആശങ്കാജനകമാണെന്നും ആ നഗരത്തിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
യുക്രൈനില്‍ ഇപ്പോഴും കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായി കടന്നുപോകാനുള്ള സൗകര്യമൊരുക്കാന്‍ വിദേശകാര്യ സെക്രട്ടറി റഷ്യയിലെയും യുക്രൈനിലെ അംബാസഡർമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.