വാഷിങ്‌ടൺ: ഇന്ത്യൻ വംശജയായ വിദ്യാർഥിനിയുടെ മൃതദേഹം തടാകത്തിൽ നിന്നും കണ്ടെത്തി. ആൻറോസ് ജെറി എന്ന വിദ്യാർഥിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആൻറോസ് പഠിച്ചിരുന്ന അമേരിക്കയിലെ പ്രമുഖ സർവകലാശാല കാമ്പസിലെ തടാകത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജനുവരി 21 മുതൽ ആൻറോസിനെ കാണാതായി. തുടർന്നുള്ള അന്വേഷണത്തിൽ വെള്ളിയാഴ്‌ചയാണ് മൃതദേഹം തടാകത്തിൽ നിന്നും കണ്ടെത്തിയത്.
ഇന്ത്യൻ വംശജയായ വിദ്യാർഥിനിയുടെ മൃതദേഹം തടാകത്തിൽ നിന്നും കണ്ടെത്തി - america
ജനുവരി 21 മുതൽ വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പരിശോധനയിൽ ആൻറോസിന്‍റെ ശരീരത്തിൽ നിന്നും പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. ഇതിനു മുമ്പ് നോട്രെ ഡാം സർവകലാശാലയിലെ സംഗീത വിദ്യാർഥിനിയായിരുന്നു ആൻറോസ് ജെറി. ആൻറോസ് ജെറി ഒരു മികച്ച സംഗീതജ്ഞയായിരുന്നു. ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും അവളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഉണ്ടാകുമെന്നും യൂണിവേഴ്‌സിറ്റി ഓഫ് നോർ ഡാം ഫോക്ക് ക്വയർ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ആകസ്‌മികമായി തടാകത്തിൽ വീണതിനെതുടർന്ന് മരണം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂളിലും കോളജിലും മികച്ച വിദ്യാർഥിനിയായിരുന്ന ആൻറോസ് ജെറിക്ക് കേരളത്തിലും ബന്ധുക്കളുണ്ട്.