വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജ കമല ഹാരിസിനെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. നിലവിലെ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിനെതിരെയാണ് കമല മത്സരിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വന്‍ഷന്‍റെ മൂന്നാം ദിനത്തിലായിരുന്നു കമല ഹാരിസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം. ഒബാമ, ഹിലരി ക്ലിന്‍റണ്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കമലയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായത്. ബുധനാഴ്ച നടന്ന ഔദ്യോഗിക സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തില്‍ പ്രസിഡന്‍റ് ട്രംപിനെതിരെ അതിരൂക്ഷ വിമാര്‍ശനമാണ് കമല ഹാരിസ് നടത്തിയത്. ജോ ബൈഡനെ പ്രസിഡന്‍റായി തെരഞ്ഞെടുക്കാന്‍ രാജ്യത്തോട് അഭ്യര്‍ഥിക്കുകയും, ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ട ജീവിതം ദുസ്സഹമാക്കിയ നേതാവാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഞങ്ങള്‍ ഇപ്പോഴുള്ളത് ഒരു 'ഇന്‍ഫെക്ഷന്‍ പോയന്‍റില്‍ ആണെന്നും കമല കുറ്റപ്പെടുത്തി.
യുഎസിന്‍റെ ചരിത്രത്തില്‍ ആദ്യമാണ് ഒരു ഇന്ത്യന്‍ വംശജയായ, കറുത്ത വനിത വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മാറുന്നത്. ഏഷ്യന്‍-ആഫ്രിക്കന്‍ വംശജയായ ഒരു കറുത്തവംശജയുടെ അമേരിക്കന്‍ സ്വപ്നം വിവരിച്ചുള്ളതായിരുന്നു സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുള്ള കമല ഹാരിസിന്‍റെ പ്രസംഗം. ഇതിലാണ് ട്രംപ് പരാജയപ്പെട്ട നേതാവാണ് എന്ന് കമല വിമര്‍ശിച്ചത്. ട്രംപിനെതിരെ നിശിത വിമര്‍ശനമായിരുന്നു കണ്‍വെന്‍ഷനില്‍ പങ്കെടുത്ത യുഎസ് മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയും നടത്തിയത്. കൊറോണ വ്യാപനം കാരണം 1,70,000 പേര്‍ മരിക്കുകയും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴിലും മറ്റ് ജീവനോപാദികളും നഷ്ടമായതും ഒബാമ ട്രംപിനെതിരായ കുറ്റമായി ഒബാമ ആരോപിച്ചു. അമേരിക്കയുടെ കീര്‍ത്തി ലോകത്തിന് മുന്നില്‍ ഇടിച്ചുതാഴ്ത്തിയതായിരുന്നു ട്രംപിന്‍റെ ഭരണകാലമെന്നും ഒബാമ കുറ്റപ്പെടുത്തി.