കേരളം

kerala

ETV Bharat / international

റോബോകോള്‍ തട്ടിപ്പ്; ഇന്ത്യന്‍ പൗരന് അമേരിക്കയില്‍ 22 വര്‍ഷം തടവ് ശിക്ഷ - fraud case indian national sentenced 22 years news

അഹമ്മദാബാദിൽ ഒരു കോൾ സെന്‍റര്‍ നടത്തി അമേരിക്കയിലേക്ക് ഓട്ടോമാറ്റിക് റോബോകോളുകൾ ചെയ്‌താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്

റോബോകോള്‍ തട്ടിപ്പ് വാര്‍ത്ത  ഇന്ത്യന്‍ പൗരന്‍ തടവ് ശിക്ഷ വാര്‍ത്ത  ഇന്ത്യന്‍ പൗരന്‍ തടവ് ശിക്ഷ അമേരിക്ക വാര്‍ത്ത  ഇന്ത്യന്‍ പൗരന്‍ തട്ടിപ്പ് തടവ് ശിക്ഷ വാര്‍ത്ത  ഇന്ത്യന്‍ പൗരന്‍ 22 വര്‍ഷം തടവ് ശിക്ഷ വാര്‍ത്ത  കോള്‍സെന്‍റര്‍ തട്ടിപ്പ് വാര്‍ത്ത  റോബോകോള്‍ തട്ടിപ്പ് തടവ് ശിക്ഷ വാര്‍ത്ത  Indian national sentenced to 22 years  Indian national 22 years sentence news  fraud case indian national sentenced 22 years news  robocall fraud case indian national news
റോബോകോള്‍ തട്ടിപ്പ്: ഇന്ത്യന്‍ പൗരന് അമേരിക്കയില്‍ 22 വര്‍ഷം തടവ് ശിക്ഷ

By

Published : Sep 17, 2021, 7:05 AM IST

വാഷിങ്ടണ്‍: വിദേശ റോബോകോളിലൂടെ 4,000 അമേരിക്കന്‍ പൗരന്മാരെ കബളിപ്പിച്ച് 10 മില്യൺ ഡോളറിലധികം തട്ടിയെടുത്ത കേസില്‍ ഇന്ത്യന്‍ പൗരന് 22 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. ഷെഹ്സാദ്ഖാൻ പത്താൻ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. അഹമ്മദാബാദിൽ ഒരു കോൾ സെന്‍റര്‍ നടത്തി അമേരിക്കയിലേക്ക് ഓട്ടോമാറ്റിക് റോബോകോളുകൾ ചെയ്‌താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ഓട്ടോമേറ്റഡ് കോളുകളിലൂടെ ആളുകളുമായി സമ്പർക്കം സ്ഥാപിച്ചതിന് ശേഷം പത്താനും ഒപ്പമുള്ളവരും ചേര്‍ന്ന് വലിയ തുക ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജസ്റ്റിസ് വ്യക്തമാക്കി. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), ഡ്രഗ് എൻഫോഴ്സ്മെന്‍റ് അഡ്‌മിനിസ്ട്രേഷൻ (ഡിഇഎ), സാമൂഹ്യ സുരക്ഷ അഡ്‌മിനിസ്ട്രേഷൻ തുടങ്ങിയ സർക്കാർ ഏജൻസികളുടെ പ്രതിനിധികളായി ആൾമാറാട്ടം നടത്തി നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണപ്പെടുത്തിയാണ് പ്രതികള്‍ പണം തട്ടിയിരുന്നത്.

മുഖ്യ സൂത്രധാരന്‍

ഇതിന്‍റെ മുഖ്യ സൂത്രധാരന്‍ എന്നതിനാലാണ് ഇയാള്‍ക്ക് 22 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതെന്ന് ആക്‌റ്റിങ് യുഎസ് അറ്റോര്‍ണി രാജ് പരേഖ് പറഞ്ഞു. തട്ടിപ്പിനെ തുടര്‍ന്ന് പ്രായമായവരുള്‍പ്പെടെ ഇതില്‍ ഇരകളായവര്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്താന്‍ കോള്‍ സെന്‍ററിന്‍റെ മേല്‍നോട്ടം വഹിക്കുകയും ഇരകളായവരുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കുകയും ചെയ്‌തു. അനധികൃതമായി കോള്‍സെന്‍ററില്‍ എത്തിയ പണം കൈകാര്യം ചെയ്‌തത് പത്താനാണ്.

ഈ കേസില്‍ ശിക്ഷിക്കപ്പെട്ട ആറ് പ്രതികളിൽ നാലാമത്തെയാളാണ് പത്താൻ. കൊറിയര്‍മാരായി പ്രവര്‍ത്തിച്ച മറ്റ് പ്രതികളായ പ്രതിപ്‌ സിന്‍ഹ് പർമാർ, സുമേര്‍ പട്ടേൽ എന്നിവരുടെ ശിക്ഷ സെപ്റ്റംബര്‍ 20ന് പ്രഖ്യാപിക്കും.

Also read: ജിംനാസ്റ്റിക്സ് ടീം ഡോക്‌ടറുടെ ലൈംഗികാതിക്രമങ്ങൾക്ക് നേരെ എഫ്ബിഐ കണ്ണടച്ചു

ABOUT THE AUTHOR

...view details