വാഷിംഗ്‌ടൺ: കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വീടിന് പുറത്തിറങ്ങാൻ കഴിയാതെ വരുന്ന അമേരിക്കൻ ജനതക്കായി ഇന്ത്യൻ എംബസിയുടെ ഓൺലൈൻ യോഗാ ക്ലാസ്. തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 5 മണിക്കാണ് ക്ളാസ്. മാർച്ച് 30 നാണ് ക്ലാസ് തുടങ്ങുന്നത്. ഇന്ത്യൻ എംബസിയുടെ ഫേസ്‌ബുക്ക് പേജിൽ ക്ളാസ് ലൈവായി നടത്താനാണ് തീരുമാനം. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്ക് ആരോഗ്യവും സന്തോഷവും നിലനിർത്താൻ എംബസി നടത്തിയ നല്ലൊരു സംരംഭമാണ് യോഗാ ക്ളാസെന്ന് യുഎസിലെ ഇന്ത്യൻ അംബാസഡർ തരഞ്ചിത് സിംഗ് സന്ധു ട്വീറ്റ് ചെയ്‌തു. ഇന്ത്യൻ എംബസിയിലെ ഇന്ത്യൻ സംസ്‌കാരത്തിന്‍റെ അധ്യാപകനായ മോക്‌സ്‌രാജാണ് ഓൺലൈൻ യോഗ ക്ളാസ് നടത്തുന്നത്.
സൗജന്യ ഓൺലൈൻ യോഗ ക്ലാസുകൾ ആരംഭിക്കാൻ യുഎസിലെ ഇന്ത്യൻ എംബസി
കൊവിഡ് 19മായി ബന്ധപ്പെട്ട ഉത്‌കണ്‌ഠ പരിഹരിക്കുന്നതിനായാണ് ഇന്ത്യൻ എംബസി യോഗ ക്ലാസ് നടത്താൻ തീരുമാനിച്ചത്.
യോഗാ ക്ലാസ്
കൊവിഡ് 19 മൂലം അമേരിക്കയിൽ മാത്രം 1100 പേർ മരിച്ചതായാണ് കണക്ക്. കൊവിഡ് 19മായി ബന്ധപ്പെട്ട ഉത്‌കണ്‌ഠ പരിഹരിക്കുന്നതിന് യോഗ, ധ്യാനം, നിയന്ത്രിത ശ്വസനം എന്നിവ ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ ശുപാർശ ചെയ്‌തതിന് ശേഷമാണ് ഇന്ത്യൻ എംബസി യോഗ ക്ലാസ് നടത്താൻ തീരുമാനിച്ചത്.