വാഷിങ്ടൺ: ഇസ്രയേൽ- പലസ്തീന്‍ സംഘർഷം രൂക്ഷമാവുമ്പോൾ ഇസ്രയേൽ ജനതക്ക് പിന്തുണയുമായി ഷിക്കാഗോയിലെ ഇന്ത്യന്‍ വംശജർ. ഹമാസാണ് ഇതിന് പിന്നിലെന്നും ജൂത സമൂഹത്തിനെതിരായ ഭീകരാക്രമണങ്ങളിൽ അവർ പങ്കാളികളാണെന്നും ഇവർ പറയുന്നു. ജൂത സമൂഹത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡൗൺടൗണിൽ റാലികൾ സംഘടിപ്പിച്ചു.
ഇസ്രയേൽ ജനതക്ക് ഐക്യദാർഡ്യവുമായി ഷിക്കാഗോയിലെ ഇന്ത്യന്‍ വംശജർ
ജൂത സമൂഹത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡൗൺടൗണിൽ ഇവർ റാലികൾ സംഘടിപ്പിച്ചിരുന്നു.
ഗസയിൽ നിന്നുള്ള നിരന്തരമായ റോക്കറ്റ് ആക്രമണത്തിന് ഇരയാകുന്ന ഇസ്രയേൽ ജനതയോടൊപ്പമാണ് തങ്ങൾ നിലകൊള്ളുന്നതെന്ന് സംഘടനയുടെ നേതാവായ ഡോ. ഭാരത് ബരായ് പറഞ്ഞു.ഹമാസിന്റെ തീവ്രവാദികൾ ഇസ്രയേലിൽ വീടുകൾ നശിപ്പിക്കുകയും നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കുന്നുവെന്ന് ബരായ് പറഞ്ഞു. പതിറ്റാണ്ടുകളുടെ യുദ്ധങ്ങൾക്കുശേഷം ഇസ്രയേലിലെയും ഗാസയിലെയും ജനങ്ങൾ സമാധാനത്തോടെ ജീവിക്കാൻ അർഹരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് തുടരാനുള്ള ഹിന്ദു സമൂഹത്തിന്‍റെ ഉറച്ച പ്രതിബദ്ധതയും ഈ മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ആവശ്യകതയും ബാരായ് പ്രകടിപ്പിച്ചു. ഇസ്രയേൽ കോൺസുൽ റാഡ റാലിയിൽ പങ്കെടുത്ത എല്ലാവരോടും നന്ദി പറഞ്ഞു. ഈ പ്രതിസന്ധിക്ക് കാരണം ഹമാസ് ആണെന്നും ഇസ്രായേൽ പൗരന്മാരെ സംരക്ഷിക്കുന്നതാണ് തങ്ങളുടെ പ്രധാന ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.