വാഷിങ്‌ടണ്‍: ക്രിപ്‌റ്റോ കറൻസിയിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ രണ്ടുപേർ കുറ്റക്കാരെന്ന് അമേരിക്കന്‍ കോടതി. വിര്‍ജീനിയ സ്വദേശികളായ മാനിക് മെഹ്‌താനി, ലോയിസ് ബോയിഡ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇരുവരെയും 20 വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു.
പ്രതികള്‍ മറ്റുള്ളവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി നിരവധി തട്ടിപ്പ് നടത്തുകയും ഇതിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറൻസി വഴി വെളുപ്പിച്ചെന്നാണ് കേസ്. 2020 ഓഗസ്റ്റിൽ, ബോയ്‌ഡും മെഹ്‌താനിയും ടെക്‌സസിലെ ലോങ് വ്യൂവില്‍ വച്ച് 4,50,000 യുഎസ് ഡോളറിലധികം ബിറ്റ് കോയിനിലേക്ക് കൈമാറ്റം ചെയ്യാൻ ശ്രമിച്ചു.