കേരളം

kerala

ETV Bharat / international

'മുംബൈ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദികളെ ഇപ്പോഴും പിന്തുണക്കുന്നു'; പാകിസ്ഥാനെതിരെ ഇന്ത്യ - മുംബൈ ഭീകരാക്രമണം ഇന്യ യുഎൻ

യുഎൻ സുരക്ഷാ സമിതിയിൽ പാക് പ്രതിനിധി കശ്‌മീര്‍ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ത്യ മറുപടിയുമായി രം​ഗത്തത്തിയത്

india slams pakistan at un india on mumbai attacks at un un security council india against pak യുഎൻ സുരക്ഷാ സമിതി ഇന്ത്യ പാക് വിമർശനം മുംബൈ ഭീകരാക്രമണം ഇന്യ യുഎൻ മുംബൈ ഭീകാരക്രമണം പാകിസ്ഥാൻ
'മുംബൈ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദികളെ ഇപ്പോഴും പിന്തുണക്കുന്നു'; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

By

Published : Jan 26, 2022, 3:34 PM IST

ന്യൂയോർക്ക്: യുഎൻ സുരക്ഷ സമിതിയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. മുംബൈ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദികളായവർക്ക് ഇപ്പോഴും പാകിസ്ഥാന്‍റെ പിന്തുണ ലഭിക്കുന്നുണ്ടെന്നും ലോകമെമ്പാടുമുള്ള മിക്ക ഭീകരാക്രമണങ്ങളുടെയും ഉത്ഭവം നേരിട്ടോ അല്ലാതെയോ പാകിസ്ഥാനിലാണെന്നും ഇന്ത്യൻ പ്രതിനിധി ആർ മധുസൂദൻ.

യുഎന്നിലെ പാക് പ്രതിനിധി മുനീർ അക്രം, 'സായുധ സംഘട്ടനത്തിൽ പൗരന്മാരുടെ സംരക്ഷണം: നഗരങ്ങളിലെ യുദ്ധങ്ങൾ - നഗര സാഹചര്യങ്ങളിലെ പൗരന്മാരുടെ സംരക്ഷണം' എന്ന വിഷയത്തിൽ സംവാദം നടക്കുന്നതിനിടെ, ജമ്മു കശ്‌മീര്‍ വിഷയം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന് മറുപടിയുമായി ഇന്ത്യൻ പ്രതിനിധി രം​ഗത്തെത്തിയത്.

ഭീകരർക്ക് അഭയം നൽകുകയും സഹായിക്കുകയും സജീവമായി പിന്തുണയ്ക്കുകയും ചെയ്യുന്ന ചരിത്രമാണ് പാകിസ്ഥാനുള്ളതെന്ന് എല്ലാവർക്കും നന്നായി അറിയാമെന്ന് ഇന്ത്യന്‌ പ്രതിനിധി ആർ മധുസൂദൻ പറഞ്ഞു. 2008ൽ മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കർ ഇ തൊയ്ബയുടെ മുന്നണി സംഘടനയാണ് ഹാഫിസ് സയീദിന്‍റെ നേതൃത്വത്തിലുള്ള ജമാഅത്ത് ഉദ് ദവ. തീവ്രവാദത്തിന് ധന സഹായം നൽകിയ കേസിൽ ഹാഫിസ് സയീദ് തടവ് ശിക്ഷ അനുഭവിക്കുകയാണ്. ലോകമെമ്പാടും നടക്കുന്ന മിക്ക ഭീകരാക്രമണങ്ങളുടെയും ഉത്ഭവം നേരിട്ടോ അല്ലാതെയോ പാകിസ്ഥാനിലാണെന്നും അദ്ദേഹം പറഞ്ഞു.

Also read: Padma Awards 2022 | 'ബുദ്ധദേബ് ആഗ്രഹിക്കുന്നത് അടിമയാവാനല്ല'; ഗുലാം നബിയ്‌ക്ക് ജയ്‌റാം രമേശിന്‍റെ പരോക്ഷ വിമര്‍ശനം

പാക് പ്രതിനിധി യുഎന്നിന്‍റെ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്‌ത് കൊണ്ട് ഇന്ത്യക്കെതിരെ പ്രചരണം നടത്തുന്നത് ഇതാദ്യമല്ലെന്നും ഇന്ത്യൻ പ്രതിനിധി ചൂണ്ടികാട്ടി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ചും പാക് പ്രതിനിധി പരാമർശിച്ചിരുന്നു. ജമ്മു കശ്‌മീര്‍, ലഡാക്ക് എന്നി പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഭാ​ഗമാണെന്ന് ഇന്ത്യൻ പ്രതിനിധി ഇതിന് മറുപടി നൽകി. പാകിസ്ഥാൻ അനധികൃതമായി കൈവശം വക്കുന്ന പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ പ്രദേശങ്ങളിൽ നിന്ന് പാകിസ്ഥാൻ ഉടൻ ഒഴിഞ്ഞ് പോകണമെന്നും ഇന്ത്യൻ പ്രതിനിധി ആവശ്യപ്പെട്ടു.

പാകിസ്ഥാൻ ഉൾപ്പെടെ എല്ലാ രാജ്യങ്ങളുമായും സാധാരണ അയൽപക്ക ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. സിംല കരാറിനും ലാഹോർ പ്രഖ്യാപനത്തിനും അനുസൃതമായി ഉഭയകക്ഷിപരമായും സമാധാനപരമായും എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തിൽ മാത്രമേ ഏതൊരു സംവാദവും നടത്താൻ കഴിയൂ. അത്തരമൊരു അനുകൂല അന്തരീക്ഷം സൃഷ്‌ടിക്കേണ്ട ബാധ്യത പാകിസ്ഥാനാണ്. അതുവരെ അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിക്കുന്നത് തുടരുമെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.

ABOUT THE AUTHOR

...view details