വാഷിങ്‌ടൺ:നൂതന സാങ്കേതിക വിദ്യ ഇതര രാഷ്ട്രങ്ങള്‍ക്കും കൈമാറാനൊരുങ്ങി യു.എസ്. ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യയില്‍ ത്രിരാഷ്ട്ര പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടകളിലേക്ക് രാജ്യം പ്രവേശിക്കുകയാണെന്ന് സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റി ചെയർമാനായ സെനറ്റർ ജാക്ക് റീഡ് അറിയിച്ചു. ഇതോടെ നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയും പെടും.
അമേരിക്ക - സോവിയറ്റ് യൂണിയൻ എന്ന സമവാക്യത്തില്‍ നിന്നും അമേരിക്ക - റഷ്യ - ചൈന എന്ന നിലയിലേക്ക് ആണവ മത്സരം മാറാൻ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറേ വർഷങ്ങളായി പുതിയ സാങ്കേതിക വിദ്യകയിൽ തങ്ങൾ ധാരാളം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും അതിന് സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിക്ക് നന്ദി അറിയിക്കുന്നതായും ജാക്ക് റീഡ് അറിയിച്ചു.