ഒട്ടാവാ: കാനഡയിലേക്ക് കയറ്റുമതി ചെയ്യുന്ന കൊവിഡ് വാക്‌സിൻ വിതരണം നിർത്തിവച്ചു. രാജ്യത്ത് കൊവിഡ് സാഹചര്യം മോശമാകുന്ന സാഹചര്യത്തിൽ വാക്‌സിൻ ആഭ്യന്തരമായി വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. ആസ്‌ട്രാസെനക്കയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഡ് വാക്‌സിൻ വിതരണമാണ് നിർത്തിവച്ചത്.
കാനഡയിലേക്കുള്ള കൊവിഡ് വാക്‌സിൻ വിതരണം നിർത്തിവച്ച് ഇന്ത്യ
രാജ്യത്തെ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ കൊവിഡ് വാക്‌സിൻ വിതരണം വേഗത്തിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കാനഡയിലേക്കുള്ള കൊവിഡ് വാക്‌സിൻ വിതരണം നിർത്തിവച്ച് ഇന്ത്യ
വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും വിതരണത്തിൽ കാലതാമസമുണ്ടാകുമെന്ന് അറിയിച്ചതായും സർവീസ് സെക്‌ടർ ഡയറക്ടർ ജനറൽ ജോയൽ പക്വെറ്റ് പറഞ്ഞു. കരാർ ബാധ്യതകൾ നിറവേറ്റാൻ പ്രതിജ്ഞാബദ്ധമാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഉറപ്പ് ലഭിച്ചതായി പാക്വെറ്റ് കൂട്ടിച്ചേർത്തു. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.