ന്യൂയോര്‍ക്ക്: ഇന്ത്യയുമായുള്ള ബന്ധം അസാധാരണവും അവിസമരണീയവുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം വാഷിംഗ്ടണ്ണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ രീതിയിലുള്ള അടുപ്പമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാപാര കാര്യങ്ങളില്‍ അടക്കം വലിയ വളര്‍ച്ചയുണ്ടായെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ അത്ഭുതം; ബന്ധത്തില്‍ വലിയ വളര്‍ച്ചയെന്നും ട്രംപ്
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ രീതിയിലുള്ള അടുപ്പമാണ് ഉണ്ടായതെന്നും വ്യാപാര കാര്യങ്ങളിലടക്കം വലിയ വളര്‍ച്ചയുണ്ടായെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മില്‍ വലിയ തരത്തിലുള്ള വ്യാപാരം ബന്ധം നിലവിലില്ല. എന്നാല്‍ അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായാല്‍ ഇത് സാധ്യമാകും. ഉടന്‍ തന്നെ അത്തരമൊന്ന് സംഭവിക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. അത്ഭുതകരമായ രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ പ്രധാനമന്ത്രി മികച്ച നേതാവും മാന്യനുമാണെന്നും വലിയ രീതിയിലുള്ള സത്കാരമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വ്യാപാരികള്‍ ദശലക്ഷ കണക്കിന് രൂപ അമേരിക്കയില്‍ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.