കേരളം

kerala

ETV Bharat / international

ലഫ്റ്റനന്‍റ് ജനറൽ എസ്.കെ. സൈനി യുഎസ് ഇന്തോ-പസഫിക് കമാൻഡറെ സന്ദർശിച്ചു - ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ റൊണാൾഡ് പി. ക്ലാർക്ക്

ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒക്ടോബർ 17 മുതൽ 20 വരെ യുഎസ് കമാൻഡിലേക്കുള്ള മൂന്ന് ദിവസത്തെ സന്ദർശനത്തിലാണ് ലഫ്റ്റനന്‍റ് ജനറൽ സൈനി.

Lt General Satinder K Saini  Major General Ronald P Clark  US Indo-Pacific Command  India Army vice-chief meets US Indo-Pacific commander  ലഫ്റ്റനന്‍റ് ജനറൽ എസ്. കെ. സൈനി  യുഎസ് ഇന്തോ-പസഫിക് കമാൻഡ്  ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ റൊണാൾഡ് പി. ക്ലാർക്ക്  കരസേനാ മേധാവി ലഫ്റ്റനന്‍റ് ജനറൽ സതീന്ദർ കെ സൈനി
എസ്. കെ. സൈനി

By

Published : Oct 20, 2020, 10:58 AM IST

വാഷിങ്‌ടണ്‍:ഇന്തോ-പസഫിക് മേഖലയിലെ പങ്കാളിത്തത്തെ കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് ഇന്തോ-പസഫിക് കമാൻഡിലെ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ റൊണാൾഡ് പി. ക്ലാർക്കിനെ കരസേനാ സഹമേധാവി ലഫ്റ്റനന്‍റ് ജനറൽ സതീന്ദർ കെ സൈനി സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒക്ടോബർ 17 മുതൽ 20 വരെ യുഎസ് കമാൻഡില്‍ മൂന്ന് ദിവസത്തെ സന്ദർശനത്തിലാണ് ലഫ്റ്റനന്‍റ് ജനറൽ സൈനി. യുഎസ് ഇന്തോ-പസഫിക് കമാൻഡിലേക്കുള്ള ലഫ്റ്റനന്‍റ് ജനറൽ സൈനിയുടെ സന്ദർശനം ഇരു സൈന്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും പ്രവർത്തനക്ഷമതയും ഉയർത്തുമെന്ന് യുഎസ് പസഫിക് ആർമി അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details