കേരളം

kerala

ETV Bharat / international

ഹാഫിസ് സായിദിന്‍റെ അറസ്റ്റിൽ സ്വയം പുകഴ്ത്തി ട്രംപ്; വാദം പൊളിച്ച് യുഎസ് വിദേശകാര്യ കമ്മിറ്റി - ഹാഫിസ് സായിദ്

സായിദ് വർഷങ്ങളായി പാകിസ്ഥാനിൽ സ്വതന്ത്രമായി താമസിക്കുകയാണെന്ന് വിദേശകാര്യ കമ്മിറ്റി സ്ഥിരീകരിച്ചതോടെയാണ് വാദം പൊളിഞ്ഞത്

Donald Trump

By

Published : Jul 18, 2019, 12:06 PM IST

Updated : Jul 18, 2019, 12:24 PM IST

വാഷിംഗ്ടൺ:പാകിസ്ഥാനിൽ സ്വതന്ത്രമായി വിഹരിച്ചിരുന്ന ജമാത്-ഉത്-ദവാ തലവൻ ഹാഫിസ് സായിദിന്‍റെ അറസ്റ്റിന് പിന്നിൽ യുഎസ് സമ്മർദം എന്ന ഡോണാൾഡ് ട്രംപിന്‍റെ വാദം പൊളിഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്‍റെ പ്രധാന ആസൂത്രകനായ സായിദ് വർഷങ്ങളായി പാകിസ്ഥാനിൽ സ്വതന്ത്രമായി താമസിക്കുകയാണെന്ന യുഎസ് വിദേശകാര്യ കമ്മിറ്റി സ്ഥിരീകരിച്ചതോടെയാണ് ട്രംപ് വെട്ടിലായത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സായിദ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇത് സൂചിപ്പിച്ച് ട്രംപ് ട്വിറ്റർ കുറിപ്പിട്ടത്. പത്ത് വർഷത്തെ തിരച്ചിലിനൊടുവിൽ മുംബൈ ഭീകരരാക്രമണത്തിന്‍റെ ആസൂത്രകനെ പാകിസ്ഥാനിൽ പിടികൂടിയെന്നും കഴിഞ്ഞ രണ്ട് വർഷമായി യുഎസ് ചെലുത്തിയ സ്വാധീനത്തിന്‍റെ ഫലമായി ഇത് സാധിച്ചതിൽ സന്തോഷമുണ്ടെന്നുമായിരുന്നു കുറിപ്പ്.
എന്നാൽ ഇതിനെ എതിർത്ത് കൊണ്ടാണ് വിദേശകാര്യ കമ്മിറ്റിയുടെ ട്വീറ്റ് പുറത്ത് വന്നത്. പാകിസ്ഥാൻ സായിദിന് വേണ്ടി പത്ത് വർഷമായി തെരച്ചിൽ നടത്തുകയായിരുന്നില്ലെന്നും, അയാൾ അവിടെ സ്വതന്ത്രമായി ജീവിക്കുകയായിരുന്നുവെന്നുമാണ് വിദേശകാര്യ കമ്മിറ്റിയുടെ ട്വീറ്റ്.

Last Updated : Jul 18, 2019, 12:24 PM IST

ABOUT THE AUTHOR

...view details