കശ്‌മീര്‍: സഹിഷ്ണുതയും ചർച്ചയും വേണമെന്ന് ട്രംപ് - പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാപാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ
ഇരുരാജ്യങ്ങളും സഹിഷ്‌ണുത പാലിക്കണമെന്നും കശ്‌മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു
വാഷിങ്ടൺ: കശ്മീർ വിഷയത്തില്‍ ഇന്ത്യ - പാക് പ്രധാനമന്ത്രിമാരുമായി സംസാരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കശ്മീരില്‍ സങ്കീർണമായ സാഹചര്യമായ നിലനില്‍ക്കുന്നതെന്നും സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയും പാകിസ്ഥാനും ശ്രമിക്കണമെന്നും ട്രംപ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇരു പ്രധാനമന്ത്രിമാരുമായും ടെലഫോൺ സംഭാഷണം നടത്തിയ ശേഷമാണ് ട്രംപിന്‍റെ പ്രതികരണം.
പ്രശ്‌നം പരിഹരിക്കാനായി ഒരാഴ്‌ചക്കുള്ളില്‍ രണ്ട് പ്രാവശ്യം ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഫോണില്‍ ബന്ധപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അരമണിക്കൂര്‍ ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് ഡൊണാള്‍ഡ് ട്രംപ് ഇമ്രാന്‍ ഖാനുമായി സംസാരിച്ചത്.