കേരളം

kerala

ETV Bharat / international

ബ്രസീലില്‍ കൊവിഡ് 19നെ തുടർന്ന് വന്‍തോതില്‍ കുഴമാടങ്ങൾ നിർമിക്കുന്നതായി റിപ്പോര്‍ട്ട് - covid news

ബ്രസീലില്‍ ഇതിനകം കൊവിഡ് 19 ബാധിച്ച് 6,000 പേർ മരണമടഞ്ഞിട്ടുണ്ട്. ഇത് ഇനിയും കൂടുമെന്നാണ് സൂചന

graves news  കുഴിമാടങ്ങൾ വാർത്ത  ബ്രസീല്‍ വാർത്ത  കൊവിഡ് വാർത്ത  covid news  brazil news
സംസ്‌കാരം

By

Published : May 1, 2020, 9:17 PM IST

സാവോ പോളോ:ബ്രസീലില്‍ കൊവിഡ് 19 ഭീതി വർദ്ധിക്കുന്നു. വൈറസ് ബാധിച്ച് മരിക്കുന്ന ആയിരക്കണക്കിന് പേരുടെ മൃതദേഹങ്ങൾ സംസ്‌ക്കരിക്കാന്‍ ആവശ്യമായ കുഴിമാടങ്ങൾ സാവോ പോളോയില്‍ നിർമിക്കുന്നതായി റിപ്പോർട്ട്. 13,000ത്തില്‍ അധികം കുഴിമാടങ്ങൾ ഇത്തരത്തില്‍ നിർമിച്ചതായാണ് സൂചന. ലാറ്റിനമേരിക്കയില്‍ വൈറസ് ബാധ രൂക്ഷമായ രാജ്യമാണ് ബ്രസീല്‍. കൊവിഡ് 19 ആദ്യമായി പൊട്ടിപ്പുറപ്പെട്ട ചൈനയിലേതിനേക്കാൾ കൂടുതല്‍ കേസുകൾ ബ്രസീലില്‍ റിപ്പോർട്ട് ചെയ്‌തു. ഇതിനകം 6,000 പേർ ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ കൂട്ടമായി സംസ്‌കരിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം കൊവിഡ് 19 ചെറിയ പനിയാണെന്നും സാരമായ പ്രശ്നമല്ലെന്നും നേരത്തെ ബ്രസീലിയന്‍ പ്രസിഡന്‍റ് ജെയിർ ബോൾസനാരോ പ്രതികരിച്ചിരുന്നു. ഇത് വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details