വാഷിങ്‌ടൺ: ആകാശത്ത് വച്ച് ആളില്ലാ വിമാനം വഴി ഇന്ധനം നിറയ്ക്കാനുള്ള സാങ്കേതിക വിദ്യയുമായി അമേരിക്ക. ലോകത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു വിദ്യ വികസിപ്പിച്ചെടുത്തെന്ന് അമേരിക്കൻ വായുസേന അവകാശപ്പെടുന്നു. ബോയിങിന്‍റെ ഉടമസ്ഥതയിലുള്ള എംക്യൂ-25 ടി വിമാനത്തിലാണ് ആദ്യമായി സ്റ്റാൻഡേർഡ് പ്രോബ് ആൻഡ് ഡ്രോഗ് ഏരിയൽ വഴി ഇന്ധനം നിറക്കുന്ന രീതി പരീക്ഷിച്ചത്.
ആളില്ലാ വിമാനം വഴി ഇന്ധനം നിറയ്ക്കാനുള്ള സാങ്കേതിക വിദ്യയുമായി അമേരിക്ക - സ്റ്റാൻഡേർഡ് പ്രോബ് ആൻഡ് ഡ്രോഗ് ഏരിയൽ
എംക്യൂ-25 ടി വിമാനത്തിലാണ് ആദ്യമായി സ്റ്റാൻഡേർഡ് പ്രോബ് ആൻഡ് ഡ്രോഗ് ഏരിയൽ വഴി ഇന്ധനം നിറക്കുന്ന രീതി പരീക്ഷിച്ചത്

ആളില്ലാ വിമാനം വഴി ഇന്ധനം നിറയ്ക്കാനുള്ള സാങ്കേതിക വിദ്യയുമായി അമേരിക്ക
ALSO READ:തിരാത്ത് സിംഗ് റാവത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി
ഈ ദൗത്യത്തിൽ വിജയം കണ്ടതായും ഇനിയും ഇത്തരത്തിലുള്ള പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുെമന്നും ഏവിയേഷൻ പ്രോഗ്രാം ഓഫീസ് മാനേജർ ക്യാപ്റ്റൻ ചാഡ് റീഡ് പറഞ്ഞു. എംക്യൂ-25 ടി വിമാനത്തിൽ നടത്തിയ പരീക്ഷണം ചരിത്രത്തിലെ തന്നെ പുതിയ ഒരു ചുവടുവെയ്‌പ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.