യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് ഇംപീച്ച്മെന്‍റ് - impeachment for trump news
![യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് ഇംപീച്ച്മെന്‍റ് ടംപിന് ഇംപീച്ച്മെന്‍റ് വാര്‍ത്ത യുഎസ് ഇംപീച്ച്മെന്‍റ് വാര്‍ത്ത impeachment for trump news us impeachment news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10234570-447-10234570-1610575420988.jpg)
03:20 January 14
യുഎസിന്‍റെ ചരിത്രത്തില്‍ രണ്ട് തവണ ഇംപീച്ച്മെന്‍റ് നേരിടുന്ന ആദ്യത്തെ പ്രസിഡന്‍റാണ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ട് പ്രതിനിധികള്‍ ഉള്‍പ്പെടെ ട്രംപിനെതിരെ വോട്ട് ചെയ്‌തു
വാഷിങ്ടണ്‍:യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് ഇംപീച്ച്മെന്‍റ്. രാജ്യത്ത് കലാപം സൃഷ്‌ടിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് നടപടി. ഇത് രണ്ടാമത്തെ തവണയാണ് ട്രംപ് ഇംപീച്ച്മെന്‍റ് നേരിടുന്നത്. യുഎസ് ഹൗസില്‍ നടന്ന വോട്ടെടുപ്പില്‍ 197നെതിരെ 232 വോട്ടിന് പ്രമേയം പാസായി. ട്രംപിന്‍റെ ഇംപീച്ച്മെന്‍റ് വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും.
ആരും നിയമത്തിന് അതീതരല്ല: നാന്‍സി പെലോസി
ആരും നിയമത്തിന് അതീതരല്ലെന്ന് അമേരിക്കന്‍ ഹൗസ് സ്‌പീക്കര്‍ നാന്‍സി പെലോസി. യുഎസ് ഹൗസില്‍ ട്രംപിനെതിരെ വോട്ടെടുപ്പിന് ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. ഹൗസില്‍ നടന്ന വോട്ടെടുപ്പില്‍ 197നെതിരെ 232 വോട്ടിന് പ്രമേയം പാസായി.