കേരളം

kerala

ETV Bharat / international

'താലിബാനോട് എങ്ങനെ?' ആരെയും വിശ്വാസമില്ലെന്ന് ബൈഡന്‍ - taliban latest news

മറ്റ് രാജ്യങ്ങളുടെ അംഗീകാരത്തിനായി താലിബാന്‍ നിയമസാധുത തേടിയതിന്‍റെ പശ്ചാത്തലത്തിലാണ് ബൈഡന്‍ നിലപാട് വ്യക്തമാക്കിയത്

താലിബാന്‍ വിശ്വാസം അമേരിക്ക വാര്‍ത്ത  താലിബാന്‍ വിശ്വാസം ബൈഡന്‍ വാര്‍ത്ത  അമേരിക്കന്‍ പ്രസിഡന്‍റ് വാര്‍ത്ത  ജോ ബൈഡന്‍ പുതിയ വാര്‍ത്ത  താലിബാന്‍ പുതിയ വാര്‍ത്ത  അമേരിക്ക അഫ്‌ഗാനിസ്ഥാന്‍ വാര്‍ത്ത  biden trusting taliban news  biden latest news  taliban biden news  biden taliban news  taliban latest news  afghanistan america news
'ആരേയും വിശ്വസിക്കുന്നില്ല': താലിബാനെ വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായി ബൈഡന്‍

By

Published : Aug 23, 2021, 10:07 AM IST

വാഷിങ്ടണ്‍: താലിബാനെ വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് താന്‍ ആരേയും വിശ്വസിക്കുന്നില്ലെന്ന മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. മറ്റ് രാജ്യങ്ങളുടെ അംഗീകാരത്തിനായി താലിബാന്‍ നിയമസാധുത തേടുകയും നയതന്ത്ര വിഷയങ്ങളില്‍ ഉള്‍പ്പെടെ വാഗ്‌ദാനങ്ങള്‍ മുന്നോട്ട് വച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ബൈഡന്‍ നിലപാട് വ്യക്തമാക്കിയത്.

'അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് അഫ്‌ഗാനിസ്ഥാനിലെ നയതന്ത്ര സാന്നിധ്യം പൂര്‍ണമായും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് താലിബാന്‍ പറഞ്ഞിട്ടുണ്ട്. അത് അവര്‍ യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചതാണോയെന്നറിയാന്‍ നമുക്ക് കാത്തിരിക്കാം,' ബൈഡന്‍ പറഞ്ഞു.

അഫ്‌ഗാനിസ്ഥാന്‍ വിഷയത്തില്‍ വൈറ്റ് ഹൗസില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ്. ഇതുവരെ അമേരിക്കന്‍ സൈന്യത്തിനെതിരെ താലിബാന്‍ നടപടി എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താലിബാൻ ഒരു അടിസ്ഥാന തീരുമാനമെടുക്കണം. അഫ്‌ഗാനിസ്ഥാനിലെ ജനങ്ങളുടെ ഐക്യത്തിനും ക്ഷേമത്തിനും താലിബാൻ ശ്രമിക്കുമോ? 100 വർഷമായി ഒരു ഗ്രൂപ്പും ഇതുവരെ ചെയ്യാത്ത കാര്യമാണത്. അങ്ങനെ ചെയ്യുകയാണെങ്കില്‍ താലിബാന് സാമ്പത്തികം, വ്യാപാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതൽ സഹായം ആവശ്യമായി വരുമെന്നും ബൈഡന്‍ പറഞ്ഞു.

Read more: അഫ്‌ഗാനിലെ രക്ഷാദൗത്യം: സൈന്യവുമായി ചര്‍ച്ച നടത്തുകയാണെന്ന് ബൈഡന്‍

ABOUT THE AUTHOR

...view details