വാഷിങ്ടണ്‍: അമേരിക്കയെ ബാധിച്ച ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിലൊന്നായ ഐഡ ചുഴലിക്കാറ്റ് തീരത്തേക്ക് ആഞ്ഞടിച്ചു. കത്ത കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ തകരുകയും മിസിസിപ്പി നദിയുടെ ഗതി മാറുകയും ചെയ്തു.
മെക്‌സിക്കന്‍ കടലിടുക്കില്‍ രൂപപ്പെട്ട ചുഴലിക്കാറ്റാണ് ഐഡ. ലൂസിയാന തീരത്ത് നിന്നും സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായ ന്യൂ ഓർലിയൻസിലേക്ക് കാറ്റ് വഴിമാറിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടലാക്രമണത്തില്‍ ഗ്രാന്‍റ് ഐസലില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
കാറ്റിന്‍റെ സഞ്ചാര പാതയിലുള്ള ന്യൂ ഓർലിയൻസിലും ബാറ്റൺ റൂജിലും പരിസരത്തും താമസിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ആളുകൾ ഭീഷണിയിലാണ്. നേരത്തെ തന്നെ ഇവിടങ്ങളില്‍ പാര്‍ക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. എന്നാല്‍ മതിയായ മുന്നൊരുക്കത്തിന് സമയം ലഭിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ പ്രതികരണം.
also read: വീണ്ടും ക്രൂരവേട്ട ; നാടോടി ഗായകനെ വെടിവച്ച് കൊലപ്പെടുത്തി താലിബാൻ
അതേസമയം ഐഡ വളരെ അപകടകരമായിമാറിക്കൊണ്ടിരിക്കുയാമെന്നും കാറ്റിനാല്‍ ബാധിക്കപ്പെടുന്ന സംസ്ഥാനങ്ങൾക്കും ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. യുഎസ് ഫെഡറൽ എമർജൻസി മാനേജ്മെന്‍റെ ഏജൻസി (ഫെമ) ഉദ്യോഗസ്ഥരുമായും ജോ ബൈഡന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
അങ്ങേയറ്റം അപകടകരമായ കാറ്റഗറി 4 ചുഴലിക്കാറ്റായ ഐഡ, 16 വര്‍ഷങ്ങള്‍ക്ക് മുന്നെ (2005) വീശിയടിച്ച കത്രീന ചുഴലിക്കാറ്റ് ലൂസിയാനയെയും മിസിസിപ്പിയേയും ദുരിതത്തിലാക്കിയ അതെ തിയതിയല്‍ തന്നെയാണ് വീണ്ടും ആഞ്ഞടിക്കുന്നത്.
1800-ലേറെ പേര്‍ക്കാണ് കത്രീന വിതച്ച ദുരിതത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍ ഐഡ അതിലും ഭീകരമാണെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. 1850-കള്‍ക്ക് ശേഷം ലൂയിസിയാനയില്‍ വീശിയടിച്ച ഏറ്റവും ശക്തിയാര്‍ജ്ജിച്ച ചുഴലിക്കാറ്റായിരിക്കും ഐഡ എന്ന് നേരത്തെ തന്നെ ലൂയിസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.