ബ്രസീലിയ: ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസൊനാരോയെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി തെരുവുകളിൽ പ്രതിഷേധ പ്രകടനം. 19ഓളം സംസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ നിർദേശ പ്രകാരം പ്രതിഷേധക്കാർ വെള്ള വസ്ത്രം ധരിച്ചുകൊണ്ടാണ് പങ്കെടുത്തത്. പ്രതിഷേധ പ്രകടനത്തിൽ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ അഭാവം പ്രകടമായിരുന്നു.
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിലെ പരാജയം, ഭക്ഷണം, വൈദ്യുതി എന്നിവയുൾപ്പെടെയുള്ളതിലെ വിലക്കയറ്റം എന്നിവയ്ക്കെതിരെ സർക്കാരിനെ ലക്ഷ്യം വച്ചുകൊണ്ടാണ് ഞായറാഴ്‌ച ബ്രസീലിയൻ തെരുവുകളിൽ പ്രതിഷേധക്കാർ ഒത്തുകൂടിയത്. സെപ്റ്റംബർ 7ലെ പ്രസിഡന്‍റിന്‍റെ റാലിയും തുടർന്ന് രാജ്യത്തെ ഭരണഘടന പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന സുപ്രീം കോടതിയോടുള്ള ഭീഷണിയെയും തുടർന്നാണ് പ്രതിഷേധങ്ങൾക്ക് ആക്കം കൂടിയത്.
ഇംപീച്ച്മെന്‍റിന് പ്രേരിപ്പിക്കണമോ എന്ന് തീരുമാനിക്കുന്നതിൽ ഞായറാഴ്‌ചത്തെ പ്രകടനങ്ങളിലെ പോളിങ്ങിന് നിർണായകമായ സ്ഥാനമാണുള്ളത്. ജെയർ ബോൾസൊനാരോയുടെ ജനസമ്മിതി വർഷാവർഷം കുറഞ്ഞുവരികയാണെങ്കിലും ഇംപീച്ച് ചെയ്ത് പുറത്താക്കപ്പെട്ട ദിൽമ റൂസഫ് ഉൾപ്പെടെയുള്ള മുൻ പ്രസിഡന്‍റുമാരേക്കാൾ ബോൾസൊനാരോ ജനപ്രിയനാണ്.
ബോൾസൊനാരെയെ എതിർത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്