ഫ്ലോറിഡയിലെ പാൻഹാൻഡിലിൽ കാട്ടുതീ - ഫോറസ്റ്റ് സർവീസ്
അഞ്ഞൂറോളം പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. സാന്തറോസ കൗണ്ടിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് തീപടർന്നത്.
വാഷിങ്ടൺ: ഫ്ലോറിഡയിലെ പാൻഹാൻഡിലിൽ കാട്ടുതീ പടർന്നതോടെ അഞ്ഞൂറോളം പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. സാന്ത റോസ കൗണ്ടിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് തീപടർന്നത്. 2000 ഏക്കറോളം ഭാഗത്ത് തീപടർന്ന് പിടിച്ചു. പ്രദേശത്തിന്‍റെ തെക്ക് ഭാഗത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാൻ അധികൃതർ ശുപാർശ ചെയുന്നുണ്ടെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ആളുകളെ മാറ്റി പാർപ്പിക്കൽ വ്യാഴാഴ്ച വരെ തുടരുമെന്ന് ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് അഗ്രികൾച്ചർ ആന്‍റ് കൺസ്യൂമർ സർവീസസ് പറഞ്ഞു. മുൻ വർഷങ്ങളിലെക്കാൾ കുറവ് മഴയാണ് ഫ്ലോറിഡയിൽ ഈ വർഷം ലഭിച്ചത്.