വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റിനെതിരെയുള്ള ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് ചുക്കാൻ പിടിക്കുന്ന ഡെമോക്രാറ്റിക് നിയമ വിദഗ്ദൻ ആഡം ഷ്വിഫിനെ ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം. ആഡം ഷ്വിഫ് അഴിമതിക്കാരനാണെന്നും മനോരോഗിയാണെന്നുമുള്ള ട്രംപിന്‍റെ പുതിയ ട്വീറ്റാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. ഷ്വിഫ് രാജ്യത്തിന് വേണ്ടി എന്തു ചെയ്തെന്നും ട്രംപ് ചോദിച്ചിരുന്നു.
ഹൗസ് ഇംപീച്ച്‌മെന്‍റ് മാനേജറെ ട്രംപ് ട്വീറ്റിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം
ട്രംപിന്‍റെ പുതിയ ട്വീറ്റാണ് വിവാദങ്ങള്‍ക്ക് വഴി തുറന്നത്
ഷ്വിഫിനോട് ട്രംപിന് നേരത്തെ മുതല്‍ വ്യക്തി വിരോധമുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. തിങ്കളാഴ്ച പുനരാരംഭിക്കുന്ന സെനറ്റ് വിചാരണയിൽ ഷ്വിഫാണ് ഇപ്പോൾ ലീഡ് ഇംപീച്ച്‌മെന്റ് മാനേജര്‍. ഇതും ട്രംപിനെ ചൊടിപ്പിച്ചതായാണ് വിവരം. പലപ്പോഴും ഷിഫിന്‍റെ പേരുപോലും അദ്ദേഹം നവമാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്തിരുന്നുവെന്നും ഞായറാഴ്ച അല്‍പം അതിരുകടന്ന പ്രസ്താവനയാണ് ട്രംപ് നടത്തിയതെന്നുമാണ് മാധ്യമങ്ങള്‍ പോലും പറയുന്നത്. ജനങ്ങൾക്ക് ഭീഷണിയാണെന്ന് തോന്നുന്ന കാര്യങ്ങളാണ് ട്രംപ് പറയാറുള്ളതെന്ന് മറ്റൊരു ഡെമോക്രാറ്റിക് ഇംപീച്ച്‌മെന്റ് മാനേജർ സോ ലോഫ്ഗ്രെൻ പറഞ്ഞിരുന്നു. മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനെതിരായ കേസുകൾ കുത്തിപ്പൊക്കാൻ ട്രംപ് ഉക്രെയിന് മേൽ രാഷ്ട്രീയ സമ്മർദം ചെലുത്തിയെന്ന് ആരോപണമുന്നയിച്ചതും ഷ്വിഫായിരുന്നു.