വാഷിംഗ്ടൺ:ഹോങ്കോങിനെ ചൈനയിലെ സ്വയംഭരണ പ്രദേശമായി അമേരിക്ക കണക്കാക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഹോങ്കോങിനെ ചൈനയിൽ നിന്നുള്ള സ്വയംഭരണ പ്രദേശമായി കണക്കാക്കില്ലെന്ന് മൈക്ക് പോംപിയോ യുഎസ് കോൺഗ്രസിനെ അറിയിച്ചു. ചൈനീസ് ദേശീയ സുരക്ഷാ നിയമം ഹോങ്കോങ്ങിൽ അടിച്ചേൽപ്പിക്കാനുള്ള ബീജിംഗിന്‍റെ നീക്കത്തിനെതിരെ അമേരിക്ക പ്രതികരിക്കണമെന്ന ആഹ്വാനത്തിനിടയിലാണ് ഇത്തരത്തിലൊരു നീക്കം.
ഹോങ്കോങിനെ ചൈനയിലെ സ്വയംഭരണ പ്രദേശമായി കണക്കാക്കില്ലെന്ന് മൈക്ക് പോംപിയോ - Chinese Communist Party
ചൈനീസ് ദേശീയ സുരക്ഷാ നിയമം ഹോങ്കോങ്ങിൽ അടിച്ചേൽപ്പിക്കാനുള്ള ബീജിംഗിന്‍റെ നീക്കത്തിനെതിരെ അമേരിക്ക പ്രതികരിക്കണമെന്ന ആഹ്വാനത്തിനിടയിലാണ് ഇത്തരത്തിലൊരു നീക്കം.
ഏകപക്ഷീയമായി ദേശീയ സുരക്ഷാ നിയമനിർമ്മാണം ഹോങ്കോങ്ങിൽ അടിച്ചേൽപ്പിക്കാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശത്തെ അമേരിക്ക അപലപിച്ചു. വിനാശകരമായ നിർദ്ദേശം പുനപരിശോധിക്കാനും അന്താരാഷ്ട്ര ബാധ്യതകൾ പാലിക്കാനും ഹോങ്കോങ്ങിന്‍റെ ഉയർന്ന സ്വയംഭരണത്തെ മാനിക്കാനും ബീജിംഗിനോട് അമേരിക്ക ആവശ്യപ്പെട്ടു.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ ദുർബലപ്പെടുത്താൻ മുന്നിട്ടിറങ്ങിയ ബാഹ്യശക്തികളിൽ നിന്ന് രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കാൻ ഇത്തരം നിയമനിർമാണങ്ങൾ ആവശ്യമാണെന്ന് പറഞ്ഞാണ് ചൈന ഈ നിർദ്ദേശത്തെ ന്യായീകരിക്കുന്നത്.