കേരളം

kerala

ETV Bharat / international

ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണക്കുമെന്ന് ഹിലരി ക്ലിന്‍റൺ - Sanders and Clinton

ഡൊണാൾഡ് ട്രംപിനെ പുറത്താക്കുന്നതാണ് മുഖ്യ ലക്ഷ്യമെന്നതിനാൽ പാർട്ടി നിർദേശിക്കുന്ന ആളെ പിന്തുണക്കുമെന്ന് ഹിലരി ക്ലിന്‍റൺ വ്യക്തമാക്കി

Hillary Clinton  Democratic Party  US government  Donald Trump  ഹിലരി ക്ലിന്‍റൺ  ഡെമോക്രാറ്റിക് പാർട്ടി  ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ്  സ്ഥാനാർഥി  ബെർണി സാണ്ടേഴ്‌സ്  സാണ്ടേഴ്‌സ് ക്ലിന്‍റൺ  ട്രെപിന്‍റെ ഇംപീച്ച്‌മെന്‍റ്  ഡൊണാൾഡ് ട്രെപ്  Bernie Sanders  Sanders and Clinton  Trump impeachment
സാണ്ടേഴ്‌സ് ക്ലിന്‍റൺ

By

Published : Jan 22, 2020, 5:54 PM IST

വാഷിങ്ടണ്‍:ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെ പിന്തുണക്കുമെന്ന് ഹിലരി ക്ലിന്‍റൺ. ഈ വർഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പിൽ ബെർണി സാന്‍റേഴ്സിനെയാണ് പാർട്ടി സ്ഥാനാർഥിയായി നിർദേശിക്കുന്നതെങ്കിൽ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ആദ്യം മറുപടി നൽകിയില്ലെങ്കിലും ഡൊണാൾഡ് ട്രംപിനെ പുറത്താക്കുന്നതാണ് മുഖ്യ ലക്ഷ്യമെന്നതിനാൽ പാർട്ടി നിർദേശിക്കുന്ന ആളെ പിന്തുണക്കുമെന്ന് ഹിലരി ക്ലിന്‍റൺ പറഞ്ഞു.

"എല്ലാവർക്കും എന്‍റെ ആധികാരികവും ഒട്ടും മോടിപിടിപ്പിക്കാത്തതുമായ അഭിപ്രായമാണ് ആവശ്യമെന്ന് കരുതിയിരുന്നത്. എങ്കിലും വളരെ ഗൗരവമായി തന്നെ പറയുകയാണ്, രാജ്യത്തിനും ലോകത്തിനും ഇന്ന് ഏറ്റവും കൂടുതൽ അനിവാര്യമായുള്ളത് ട്രംപിനെ പുറത്താക്കുകയെന്നതാണ്. അതിനാൽ തന്നെ എല്ലായിപ്പോഴും ചെയ്യുന്നത് പോലെ ഞങ്ങളുടെ സ്ഥാനാർഥിയെ പിന്തുണക്കാൻ ഞാൻ എന്തും ചെയ്യും," അവർ ട്വീറ്റ് ചെയ്‌തു.

എന്നാൽ, പുറത്തിറങ്ങാനിരിക്കുന്ന ഒരു ഡോക്യു സീരീസിൽ ക്ലിന്‍റൺ ബെർണി സാന്‍റേഴ്സിനെതിരെ പറഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരും സാന്‍റേഴ്സിനെ ഇഷ്‌ടപ്പെടുന്നില്ലെന്നും ആരും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഒന്നിന് വേണ്ടിയും പ്രവർത്തിച്ചില്ലെന്നും ഹിലരി ക്ലിന്‍റൺ പറയുന്നതായാണ് വാർത്തകൾ. ക്ലിന്‍റണിന്‍റെ പ്രസ്‌താവനയോട് സാന്‍റേഴ്സണ്‍ പ്രതികരിച്ചത് താൻ ഇപ്പോൾ ട്രംപിന്‍റെ ഇംപീച്ച്‌മെന്‍റ് വിചാരണയിലാണ് കൂടുതലും ശ്രദ്ധിക്കുന്നതെന്നും അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും അപകടകാരിയായ പ്രസിഡന്‍റിനെ നീക്കം ചെയ്യാൻ ഒരുമിച്ച് പോരാടുമെന്നുമാണ്. അതേ സമയം, ഹിലരി ക്ലിന്‍റൺ സ്ഥാനാർഥിയെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയതോടെ 2016ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി സാന്‍റേഴ്സണും ഹിലരി ക്ലിന്‍റണും ഇടയിലുണ്ടായ തർക്കത്തിലും പരിഹാരമുണ്ടായിരിക്കുകയാണ്.

ABOUT THE AUTHOR

...view details