കേരളം

kerala

ETV Bharat / international

സാവോ പോളോയിൽ നാശം വിതച്ച് കനത്ത മഴ; 18 മരണം

വാർസിയ പോളിസ്റ്റയിൽ ഞായറാഴ്ച പുലർച്ചെ കുന്നിടിഞ്ഞ് വീട്ടിലേക്ക് വീണ് ദമ്പതികളും ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളും മരിച്ചു.

Brazil  Sao Paulo  Governor Joao Doria  Brazilian state of Sao Paulo  Heavy rains  heavy rains in sao paulo  സാവോ പോളോ കനത്ത മഴ  ബ്രസീൽ മഴ  വെള്ളപ്പൊക്കം
സാവോ പോളോയിൽ നാശം വിതച്ച് കനത്ത മഴ

By

Published : Jan 31, 2022, 8:22 AM IST

Updated : Jan 31, 2022, 8:50 AM IST

സാവോ പോളോ:സാവോ പോളോ നഗരത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 18 മരണം. 11 മുതിർന്നവരും 7 കുട്ടികളുമാണ് മരിച്ചത്. 500ഓളം കുടുംബങ്ങൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.

ഫ്രാൻസിസ്കോ മൊറാറ്റോ, ഫ്രാങ്കോ ഡ റോച്ച, വാർസിയ പോളിസ്റ്റ, അരൂജ, എംബു ദാസ് ആർട്ടെസ് എന്നീ മുനിസിപ്പാലിറ്റികളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. വാർസിയ പോളിസ്റ്റയിൽ ഞായറാഴ്ച പുലർച്ചെ കുന്നിടിഞ്ഞ് വീട്ടിലേക്ക് വീണ് ദമ്പതികളും ഒരു വയസുള്ള കുഞ്ഞുള്‍പ്പടെ മൂന്ന് കുട്ടികളും മരിച്ചു.

ജുക്വറി നദിയും റിബെയ്‌റോ യുസെബിയോ അരുവിയും കവിഞ്ഞൊഴുകിയതിനെ തുടർന്ന് ഫ്രാങ്കോ ഡ റോച്ച പട്ടണം വെള്ളത്തിനടിയിലായി. ബൗറുവിൽ കനത്ത മഴയെ തുടർന്ന് റോഡ് തകർന്നു.

Also Read: പാർലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് നാളെ

Last Updated : Jan 31, 2022, 8:50 AM IST

ABOUT THE AUTHOR

...view details