കേരളം

kerala

ETV Bharat / international

ഹവായില്‍ ട്രക്ക് ഇടിച്ച് 3 പേരെ കൊലപ്പെടുത്തിയ ഡ്രൈവർക്ക് 30 വർഷം തടവ് - imprisonment

അമിതവേഗതയിൽ വാഹനമോടിച്ച് മൂന്ന് കാൽനടയാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഹവായ്  Hawaii  Hawaii news  Hawaii accident  ഹവായ് അപകടം  വാഹനാപകടം  road accident  accident  അപകടം  accident death  അപകട മരണം  ഡ്രൈവർക്ക് 30 വർഷം തടവ്  driver gets 30 years imprisonment  imprisonment  തടവ് ശിക്ഷ
Hawaii driver gets 30 years after truck kills 3, injures 4

By

Published : Jun 19, 2021, 11:11 AM IST

ഹൊനോലുലു :മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് മൂന്ന് പേരെ കൊലപ്പെടുത്തുകയും നാല് പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർക്ക് 30 വർഷം തടവ് ശിക്ഷ വിധിച്ച് ഹവായ് കോടതി. 29കാരനായ അലിൻസ് സുമാങ് 2019ലാണ് അമിതവേഗതയിൽ ട്രക്ക് ഓടിച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽനടയാത്രക്കാരെ കൊലപ്പെടുത്തിയത്.

Also Read:ഹോണ്ടുറാസിൽ തടവുപുള്ളികൾ ഏറ്റുമുട്ടി: അഞ്ച് പേർ കൊല്ലപ്പെട്ടു

ഇയാളുടെ വാഹനത്തിൽ നിന്നും മദ്യകുപ്പി കണ്ടെടുത്തിരുന്നു. മാർച്ചിൽ സുമാങ് കുറ്റം സമ്മതിച്ചു. ഹൊനോലുലുവിലെ ട്രാവിസ് ലോ, പെൻ‌സിൽ‌വാനിയയിലെ കാസിമിർ പോക്കൊർണി, ജപ്പാനിലെ റെയ്‌നോ ഇകെഡ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അതേസമയം ബാധിതരുടെ കുടുംബങ്ങളിൽ ചിലർ ശിക്ഷയിൽ തൃപ്തരല്ലെന്ന് അറിയിച്ചു. 30 വർഷം പ്രതി ശിക്ഷ പൂർത്തിയാക്കില്ലെന്നും ചെറുപ്പമായതിനാൽ കോടതി ഇയാളെ വിട്ടയക്കുമെന്നും ഇവര്‍ ആരോപിച്ചു.

ABOUT THE AUTHOR

...view details