വാഷിങ്‌ടൺ:നിയുക്ത അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു. മൊഡേണ വാക്‌സിനാണ് കമല സ്വീകരിച്ചത്. കമലാ ഹാരിസ് വാക്‌സിൻ സ്വീകരിക്കുന്നതിന്‍റെ തത്സമയ ദൃശ്യങ്ങൾ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്‌തിരുന്നു.
മൊഡേണ കൊവിഡ് വാക്‌സിൻ സ്വീകരിച്ച് കമലാ ഹാരിസ് - കമലാ ഹാരിസ്
കമലാ ഹാരിസ് വാക്‌സിൻ സ്വീകരിക്കുന്നതിന്‍റെ തത്സമയ ദൃശ്യങ്ങൾ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്‌തിരുന്നു.
കമലാ ഹാരിസ് മൊഡേണ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു
വാഷിങ്‌ടണിലെ യുണൈറ്റഡ് മെഡിക്കൽ സെന്‍ററിൽ നിന്നുമാണ് കമലയും ഭർത്താവ് ഡെഗ് എൻകോഫും വാക്‌സിൻ സ്വീകരിച്ചത്. കൊവിഡ് വാക്‌സിനെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കാനാണ് വാക്‌സിൻ സ്വീകരിക്കുന്നത് ടെലിവിഷനിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്‌തതെന്ന് കമല പറഞ്ഞു. അതേസമയം നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, ഫൈസർ കൊവിഡ് വാക്‌സിന്‍റെ ആദ്യ കുത്തിവെയ്‌പ്പ് എടുത്തിരുന്നു.